കൊച്ചി: സി പി ഐ എം നേതാവ് എം വി ജയരാജനെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഫുള്‍ബഞ്ചിനു വിട്ടു. പൊതുനിരത്തിലെ യോഗം നിരോധിച്ച വിധിക്കെതിരേ പ്രസംഗിച്ചതാണ് കേസിനാധാരം. ഓണം അവധിക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.

പൊതുനിരത്തില്‍ യോഗം നിരോധിച്ചതിനെതിരേ ജയരാജന്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. കോടതികള്‍ സാധാരണക്കാരനൊപ്പമല്ലെന്നും ശുംഭന്‍മാരായ ചില ജഡ്ജിമാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളെ ഭയക്കുന്നില്ലെന്നും ജയരാജന്‍ തുറന്നടിച്ചിരുന്നു. ജയരാജന്റെ പരാമര്‍ശം അലോസരപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി പിന്നീട് നിരീക്ഷിച്ചിരുന്നു.