എഡിറ്റര്‍
എഡിറ്റര്‍
വീട്ടമ്മയെ പീഡിപ്പിച്ച കേസ്; എം. വിന്‍സെന്റ് എം.എല്‍.എയ്ക്ക് ജാമ്യമില്ല
എഡിറ്റര്‍
Wednesday 26th July 2017 3:44pm

തിരുവനന്തപുരം : ലൈംഗിക പീഡനക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന എം.വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിന്‍കര കോടതിയാണ് വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളിയത്. വിന്‍സെന്റ് പുറത്തിറങ്ങിയാല്‍ പരാതിക്കാരെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.


Dont Miss മോദിയും രാജ്‌നാഥ് സിങ്ങും രാജ്യദ്രോഹികള്‍; അഴിമതിക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ആയുധമെടുക്കും; തേജ് ബഹദൂര്‍ യാദവിന്റെ പുതിയ വീഡിയോ


ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയ എം.വിന്‍സെന്റിനെ ഇന്ന് വൈകീട്ട് മൂന്ന് മണിക്കായിരുന്നു നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്.

ഇന്നലെ കോടതിയില്‍ ഹാജരാക്കിയ വിന്‍സെന്റിനെ തെളിവെടുപ്പിനായി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് വിന്‍സെന്റിനെ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്തത്.

പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നത് ക്രമസമാധാന പ്രശ്ങ്ങളുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പ് ഉപേക്ഷിക്കാനാണ് പൊലീസ് തീരുമാനം.

എംഎല്‍എയുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതു കണ്ടെത്താനായി അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Advertisement