Categories

തീവണ്ടികളുടെ സുരക്ഷഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി: മന്ത്രി വിജയകുമാര്‍

തിരുവനന്തപുരം: തീവണ്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എം വിജയകുമാര്‍ അറിയിച്ചു. റയില്‍വേയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയതെന്ന് വിജയകുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസം നിലമ്പൂര്‍-ഷോര്‍ണൂര്‍ പാസഞ്ചറിന്റെ ബ്രേയ്ക്ക് പൈപ്പുകള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ വഞ്ചിനാട് എക്‌സ്പ്രസില്‍ നിന്നും ഡിറ്റണേറ്ററുകള്‍ അടക്കമുള്ള സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയരുന്നു. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.