തിരുവനന്തപുരം: എന്‍ഡോസള്‍ഫാനെതിരേയുള്ള സമരത്തില്‍ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന നിലപാട് യു.ഡി.എഫ് പുനപ്പരിശോധിക്കണമെന്ന് മന്ത്രി എം. വിജയകുമാര്‍ ആവശ്യപ്പെട്ടു.

സമരവുമായി സഹകരിക്കാതിരിക്കുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. പ്രതിപക്ഷത്തിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണ്. പ്രശ്‌നത്തെ ഒരിക്കലും രാഷ്ട്രീയമായി കാണുന്നില്ലെന്നും സമരത്തിന് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധപ്രക്ഷോഭത്തില്‍ ഇടതുമുന്നണിയുമായോ സര്‍ക്കാരുമായോ യു.ഡി.എഫ് സഹകരിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. പ്രശ്‌നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നായിരുന്നു വിശദീകരണം.