എഡിറ്റര്‍
എഡിറ്റര്‍
ശശിതരൂരിന് സ്ത്രീപീഡനത്തില്‍ പി.എച്ച്.ഡി, ഒ.രാജഗോപാല്‍ രക്തദാഹി: വിവാദ പ്രസ്താവനകളുമായി എം. വിജയകുമാര്‍
എഡിറ്റര്‍
Tuesday 18th March 2014 3:34pm

vijayakumar

തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലിനുമെതിരായ സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ എം. വിജയകുമാറിന്റെ പ്രസ്താവന വിവാദമാകുന്നു.

സ്ത്രീപീഡനത്തില്‍ തരൂരിന് പി.എച്ച്.ഡി കിട്ടുമെന്ന വിജയകുമാറിന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. തരൂരിന് ഇപ്പോഴുള്ള ഡോക്ടറേറ്റ് എന്തിലാണെന്ന് അറിയില്ലെന്നും വിജയകുമാര്‍ പരിഹസിച്ചു.

മാത്രമല്ല, ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ രക്തദാഹിയാണെന്നും ആട്ടിന്‍ തോലണിഞ്ഞ കാരണവരാണെന്നും വിജയകുമാര്‍ പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ബെന്നറ്റ് എബ്രാഹമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് വിജയകുമാറിന്റെ വിവാദ പ്രസംഗം അരങ്ങേറിയത്.

അതേസമയം, വിജയകുമാറിന്റെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതികരിച്ച് ശശി തരൂര്‍ രംഗത്തെത്തി. വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് ശശി തരൂര്‍ പറഞ്ഞു.

തന്റെ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ സാധിക്കാത്തത് കൊണ്ടാണ് എതിരാളികള്‍ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

Advertisement