കൊച്ചി: എന്‍ വാസുവിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി നിയമിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പാനലില്‍ നിന്നുമാണ് ഹൈക്കോടതി വാസുവിനെ കമ്മീഷണറായി നിയമിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മന്ത്രി ഗുരുദാസന്റെ സെക്രട്ടറി കൂടിയാണ് എന്‍ വാസു.

ജസ്റ്റിസ് തോട്ടത്തില്‍ രവീന്ദ്രനും ഭവദാസനും ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവിലെ കമ്മീഷണര്‍ പി വി നളിനാക്ഷന്‍ നായരുടെ കാലാവധി അവസാനിക്കാനിരിക്കേയാണ് വാസുവിന്റെ നിയമനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും ഹൈക്കോടതിയെയും തമ്മില്‍ ബന്ധിപ്പിക്കുകയെന്ന ചുമതലയാണ് കമ്മീഷണര്‍ക്ക് നിര്‍വ്വഹിക്കാനുണ്ടാവുക.