കോഴിക്കോട്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ സി എം പി നേതാവ് ആര്‍ കെ രാഘവന്‍ രംഗത്തെത്തി. എല്‍ ഡി എഫ് നിര്‍ദേശപ്രകാരം തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് ക്രമീകരണങ്ങള്‍ നടത്തുന്ന ഇലക്ഷന്‍ കമ്മീഷന്‍ താ്‌ന്തോന്നിത്തരമാണ് കാണിക്കുന്നതെന്ന് രാഘവന്‍ പറഞ്ഞു.

സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഇലക്ഷന്‍ കമ്മീഷന്‍ മുന്നോട്ടുപോകുന്നതെങ്കില്‍ ജനങ്ങള്‍ കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തേണ്ടിവരുമെന്നും രാഘവന്‍ അഭിപ്രായപ്പെട്ടു.വര്‍ധിപ്പിച്ച ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും എം വി രാഘവന്‍ ആവശ്യപ്പെട്ടു.