കണ്ണൂര്‍: കേരളതീരത്തിനടുത്ത് എണ്ണക്കപ്പലിനു തീപിടിച്ചു. കണ്ണൂര്‍ തീരത്തു നിന്നു 40 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടം. എംവി ഓര്‍ക്കിഡ് എന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്. മുംബൈയിലേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.രാത്രി വൈകിയാണ് സംഭവം.

തീരദേശസേനയുടെ മൂന്നു കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ നിന്നും മംഗലാപുരത്തു നിന്നുമുള്ള തീരദേശസേനയുടെ കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുള്ളത്. തീ ഇപ്പോള്‍ നിയന്ത്രണവിധേയമായിട്ടുണ്ട്. കപ്പലില്‍ ഏകദേശം 50ഓളം ജീവനക്കാരുണ്‌ടെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.