കണ്ണൂര്‍: പോലീസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാനകമ്മിറ്റി അംഗം എം.വി ജയരാജന്‍ രംഗത്ത്. കണ്ണൂര്‍ ജില്ലയിലെ പോലീസുകാരെയാണ് ജയരാജന്‍ പേരെടുത്ത് വിമര്‍ശിച്ചത്.

Ads By Google

ജില്ലയിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദനവീരന്മാരാണെന്നാണ് ജയരാജന്‍ പറഞ്ഞത്. സി.പി.ഐ.എമ്മിന്റെ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് പോലീസിന്റെ പ്രവര്‍ത്തനം. ഇത് അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ല.

പോലീസ് മര്‍ദ്ദനം അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജയരാജന്‍ പറഞ്ഞു. 13 പോലീസുകാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു വിമര്‍ശനം.

കണ്ണൂര്‍ ജില്ലയിലെ പോലീസ് നടപടികളെ കുറിച്ച് ആഭ്യന്ത്രമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. അതിനാല്‍ മനുഷ്യാവകാശകമ്മീഷന് പരാതി നല്‍കുമെന്നും ജയരാജന്‍ പറഞ്ഞു.

മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.