എഡിറ്റര്‍
എഡിറ്റര്‍
എം.ടി-ഹരിഹരന്‍ കൂട്ടുകെട്ടിന്റെ ‘ഏഴാമത്തെ വരവ്’
എഡിറ്റര്‍
Thursday 15th November 2012 2:39pm

എം.ടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുതിയൊരു ചിത്രം വരുന്നു. ‘ഏഴാമത്തെ വരവ’എന്ന ചിത്രത്തിലൂടെയാണ് എം.ടി വാസുദേവന്‍ നായരും ഹരിഹരനും ഒന്നിക്കുന്നത്.

എം.ടി വാസുദേവന്‍ നായരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നത്.

Ads By Google

വനത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന പ്രണയ കഥയാണ് ‘ഏഴാമത്തെ വരവ്’.

നരേന്‍, ഇന്ദ്രജിത്ത്, ഭാവന, സുരേഷ് കൃഷ്ണ, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നഖക്ഷതങ്ങള്‍, സര്‍ഗം എന്നീ മുന്‍കാല ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ഗായത്രി സിനിമ എന്റര്‍പ്രൈസസാണ്‌ ചിത്രം നിര്‍മിക്കുന്നത്. ഹരിഹരന്‍ തന്നെയാണ് ചിത്രത്തിലെ സംഗീതവും ഒരുക്കുന്നത്.

പഴശ്ശിരാജയ്ക്ക് ശേഷം എം.ടി-ഹരിഹരന്‍ ടീമില്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ഏഴാമത്തെ വരവ്.’
നടന്‍ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹണിബീ എന്ന ചിത്രത്തിലും ഭാവനയാണ് നായിക. ഫഹദ് ഫാസിലും ആസിഫ് അലിയുമാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

Advertisement