കൊച്ചി: പദ്മശ്രീ പുരസ്‌ക്കാരത്തിന് കടലാസ് വില മാത്രമാണ് ഉള്ളതെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍. പ്രശസ്തി പത്രത്തില്‍ പറയുന്നത് പദ്മശ്രീ എന്ന് പേരിന് മുന്നില്‍ ചേര്‍ക്കരുതെന്നാണ്.

Ads By Google

തനിക്ക് ലഭിച്ച പദ്മശ്രീ കൊണ്ട് റെയില്‍വേ യാത്രാ ടിക്കറ്റില്‍ പോലും യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുരസ്‌ക്കാരങ്ങള്‍ ലഭിക്കാന്‍ വൈകിയെന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ലെന്നും കിട്ടേണ്ട സമയമാകുമ്പോള്‍ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പദ്മശ്രീ എന്നത് പുരസ്‌ക്കാരം ആണെന്നും അത് ചെയ്യുന്ന കര്‍മത്തിനുള്ള ആദരവാണെന്നും കവി ഒ.എന്‍.വി കുറുപ്പ് അഭിപ്രായപ്പെട്ടു.

പുരസ്‌ക്കാരത്തിനൊപ്പം വളരരുതെന്ന് ഒരു വിമര്‍ശകന്‍ പണ്ട് ജ്ഞാനപീഠം ലഭിച്ചപ്പോള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും ഇന്നും യാതൊരു പുരസ്‌കാരവും പേരിനൊപ്പം ചേര്‍ത്ത് താന്‍ ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

എഴുചതിയ വാക്കുകളും അതിന് ലഭിച്ച പുരസ്‌ക്കാരവും ത്രാസില്‍ വെച്ച് തൂക്കുമ്പോള്‍ വാക്കുകളുടെ തട്ട് താഴ്ന്ന് തന്നെ കിടക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.