Categories

എം.സ്വരാജ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റാകും

തിരുവനന്തപുരം: എം.സ്വരാജ് ഡി.വൈ.എഫ്.ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റാകും. ടി.വി രാജേഷ് സെക്രട്ടറി സ്ഥാനത്തു തുടരും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണു തീരുമാനം.

നേതൃത്വത്തെ തിരഞ്ഞെടുക്കുമ്പോള്‍ 40 വയസ് എന്ന പ്രായപരിധി കൃത്യമായി പാലിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍, പാര്‍ലമെന്റംഗം കൂടിയായ മുന്‍ സംസ്ഥാന പ്രസിഡന്റ് എം.ബി രാജേഷ് സ്ഥാനം ഒഴിയുന്നതോടെയാണ് എം.സ്വരാജ് സ്ഥാനമേല്‍ക്കുന്നത്. പൊന്നാനിയില്‍ എം.എല്‍.എ ശ്രീരാമകൃഷ്ണന്‍ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനാല്‍ എം.ബി രാജേഷിന് ആ പദവി നല്‍കാനാണ് തീരുമാനം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.