എഡിറ്റര്‍
എഡിറ്റര്‍
ജയശങ്കറിന് ഭ്രാന്താണെന്ന് സംശയം: എം സ്വരാജ്; ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ അന്നത്തിന് വക തേടി നട്ടെല്ല് വളച്ച് കുമ്പിട്ട് നില്‍ക്കുന്ന ആളാണ് ജയശങ്കര്‍
എഡിറ്റര്‍
Friday 3rd February 2017 7:16pm

swa


ലോ അക്കാദമി വിഷയത്തില്‍ ജയശങ്കറിന് നല്‍കിയത് അവസാനത്തെ മറുപടിയാണെന്നും ഇനി എങ്ങനെയൊക്കെ അധിക്ഷേപിച്ചാലും പ്രതികരിക്കില്ലെന്നും സ്വരാജ് പറഞ്ഞു.


കൊച്ചി:  തന്നെ വിമര്‍ശിച്ചാല്‍ അഡ്വ. ജയശങ്കറിന് ഇനി മറുപടിയില്ലെന്ന് എം. സ്വരാജ് എം.എല്‍.എ. ജയശങ്കറിന് ഭ്രാന്താണെന്നാണ് തന്റെ സംശയമെന്നും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ അന്നത്തിന് വക തേടി നട്ടെല്ല് വളച്ച് കുമ്പിട്ട് നില്‍ക്കുന്ന ആളാണ് ജയശങ്കറെന്നും സ്വരാജ് പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ‘ക്ലോസ് എന്‍കൗണ്ടര്‍’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം. സ്വരാജ് എം.എല്‍.എ. ലോ അക്കാദമി വിഷയത്തില്‍ ജയശങ്കറിന് നല്‍കിയത് അവസാനത്തെ മറുപടിയാണെന്നും ഇനി എങ്ങനെയൊക്കെ അധിക്ഷേപിച്ചാലും പ്രതികരിക്കില്ലെന്നും സ്വരാജ് പറഞ്ഞു.

പൊതു സംവാദങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകളുടെ തെരഞ്ഞെടുപ്പില്‍ മിതത്വം പാലിക്കാറുണ്ട്. പക്ഷേ ജയശങ്കര്‍ ഒരാനുകൂല്യവും അര്‍ഹിക്കുന്നില്ലെന്നും എം സ്വരാജ് പറഞ്ഞു.


Read more: ബജറ്റ് സാധാരണക്കാരെ അവഗണിച്ചു: മോദി സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ബി.എം.എസ്


ലോ അക്കാദമി വിഷയത്തില്‍ സ്വരാജിനെതിരെ വിമര്‍ശനമുന്നയിച്ച അഡ്വ ജയശങ്കര്‍ സ്വരാജിന്റെ നാവു തപ്പിയെടുക്കാന്‍  പാതാളഭരണിവരണ്ടിയുണ്ടോ എന്ന് ഫേസ്ബുക്കിലൂടെ പരിഹസിച്ചിരുന്നു. പിന്‍വാതിലിലൂടെ ലോ അക്കാദമിയില്‍ പ്രവേശനം നേടിയ ‘നല്ല’ മാര്‍ക്കോടെ പാസായ ആളാണ് സ്വരാജെന്നും നേരിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ഫെയ്‌സ് ബുക്ക്‌പോസ്‌റ്റെങ്കിലും ഇടാമായിരുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയശങ്കര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ജയശങ്കറുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സ്വരജും രംഗത്തെത്തിയിരുന്നു. തന്റെ പ്രതികരണം വരാത്തതില്‍ മനോവേദന അനുഭവിക്കുന്ന ഒരു പരമ മാന്യന്‍ പതിവ് കലാ പരിപാടിയുമായി ഇറങ്ങിയിട്ടുണ്ടെന്നും ചെങ്കൊടി കാണുമ്പോഴേക്കും കള്ളുകുടിച്ച കുരങ്ങനെ തേളു കടിച്ചത് പോലെ വിജ്യംഭിക്കുന്ന മഹാത്മാക്കള്‍ കുരക്കട്ടെ യെന്നും സ്വരാജ് മറുപടിയായി പറഞ്ഞിരുന്നു.


Also read: മോദി നാണംകെട്ട ഏകാധിപതി: കെജ്‌രിവാള്‍


 

Advertisement