Categories

Headlines

വിപണിയില്‍ തരംഗമാകാന്‍ എം ഫോണ്‍ ; ആകാംക്ഷയോടെ ടെക്ക് ലോകം

ഡൂള്‍ ബിസിനസ് റിപ്പോര്‍ട്ട്

വിപണിയില്‍ തരംഗമാകാന്‍ എം ഫോണ്‍ എത്തുന്നു. ദക്ഷിണേന്ത്യയില്‍ ഏകഫോണ്‍ നിര്‍മ്മാതാക്കളായി സമാര്‍ട്ട്‌ഫോണ്‍ വിപണനരംഗത്ത് ആദ്യമായി ചുവടുവെക്കുന്ന മലയാളി സാന്നിധ്യമാണ് എം ഫോണ്‍. മലയാളികളെ പ്രതിനിധീകരിച്ചാണ് എംഫോണ്‍ എന്നപേര് നല്‍കിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

ഇന്ത്യയുടെ ദേശീയഫലമായ മാങ്ങയെ പ്രതിനിധീകരിക്കുന്നതാണ് കമ്പനിയുടെ ചിഹ്നം. പ്രവാസി ഇന്ത്യക്കാരുടെ ആവേശമായി എംഫോണ്‍േ ലോഞ്ച് മാറുമെന്നാണ് കരുതുന്നതെന്ന് കമ്പനി വ്യക്തമാക്കി.

ഫെബ്രുവരി 23ന് ദുബായ് അല്‍മംസാര്‍ പാര്‍ക്ക് ആംഫി തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ നിരവധി ബിസിനസ് പ്രമുഖരും, സാമൂഹ്യസാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് എംഫോണ്‍ കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

50000പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വേദിയാണ് ഒരുങ്ങുന്നത്. നൂറിലധികം സാങ്കേതിക പ്രവര്‍ത്തകര്‍ 48് മണികൂറോളം ചിലവഴിച്ചാണ് വേദി തയാറാക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ കമ്പനികളുടെ ചരിത്രത്തില്‍ ആദ്യമായി ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ നടക്കുന്ന ലോഞ്ച് ചടങ്ങുകള്‍ക്ക് മാറ്റ്കൂട്ടാന്‍ ലോക പ്രശസ്ത ബോളിവുഡ് പിന്നണിഗായിക സുനീതി ചൌഹാനും സംഘവും നയിക്കുന്ന മ്യൂസിക്ഷോയും ഉണ്ടാകും.

ദുബായ്, ഖത്തര്‍, ഷാര്‍ജ, സൌദി, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് നാടുകളിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ലാറ്റിന്‍ അമേരിക്ക,ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എംഫോണ്‍ സ്മാര്‍ട്ട്ഫോണുകള്‍ ലോഞ്ചിന് ശേഷം ലഭ്യമാവും.

ഈ രാജ്യങ്ങളിലെ നൂറിലധികം ഓണ്‍ലൈന്‍ സൈറ്റുകളിലും, ഗ്ലോബല്‍ സൈറ്റുകളായ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ജടോപോടോ, സൂക്. കൂടാതെ വന്‍കിട, ചെറുകിട മൊബൈല്‍ വ്യാപാരകേന്ദ്രങ്ങളിലും. ഷോപ്പിംഗ് മാളുകളിലും എംഫോണ്‍ ലഭ്യമാവുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ആപ്പിള്‍ ഫോണുകളുടെ ഇന്ത്യയിലെ വിതരണക്കാരായ റെഡ്ഡിഗ് ടണ്ണിന്റെ നേതൃത്വത്തില്‍ എന്‍ഷൂര്‍ സപ്പോര്‍ട്ട് സര്‍വ്വീസ് ലിമിറ്റഡ്,എം ഫോണിനായി സര്‍വീസ് സെന്ററുകള്‍രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇതേപറ്റിയുള്ള വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റായ www.mphone.in ല്‍ലഭിക്കും. ഇതോടൊപ്പം തെരഞ്ഞെടുത്ത നഗരങ്ങളില്‍ കമ്പനി തന്നെ എം-സര്‍വ്വിസ്‌കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ലോകത്തിലെ തന്നെ ഇലക്ട്രോണിക്‌സ് റീടെയില്‍ ഭീമന്മാരായമ സാക്കിഗ്രൂപ്പാണ് ഗള്‍ഫ് നാടുകളില്‍ എംഫോണിന്റെ വിതരണക്കാര്‍. മികച്ച വില്പനാന്തര സേവനം നല്‍കുന്നതിനായി രാജ്യത്തെ ഏറ്റവുംമികച്ച സര്‍വീസ് സ്‌പ്പോര്‍ട്ട് ഗ്രൂപ്പായ ഫാസ്റ്റ് ടെലികോമുമായി എംഫോണ്‍ കൈകോര്‍ത്ത് കഴിഞ്ഞു.

കമ്പനിയുടെ തന്നെ ചൈനയിലെ അത്യാധുനിക നിര്‍മ്മാണ യൂണിറ്റിലാണ് എംഫോണ്‍ ഹാന്‍ഡ്‌സെറ്റുകളുടെ നിര്‍മ്മാണം. കമ്പനിയുടെ റിസേര്‍ച്ച് വിഭാഗം കൊറിയയിലാണ്. ചൈനയിലെ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഓരോ എംഫോണ്‍ ഹാന്‍ഡ്‌സെറ്റുകളും നൂറിലധികം സുരക്ഷാപരിശോധനയ്ക്ക് ്‌ശേഷമാണ് വിപണിയിലെത്തുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

എംഫോണ്‍8, എംഫോണ്‍ 7പ്ലസ്, എംഫോണ്‍ 6, എന്നീ ആഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളാണ് ഇപ്പോള്‍വിപണിയില്‍ ലഭ്യമാവുക.

പിന്നില്‍ 21 മെഗാപിക്‌സല്‍ പിഡിഎഎഫ് ക്യാമറപിടിപ്പിച്ചാണ് ഫോണ്‍8 ന്റെ വരവ്. 28,999രൂപയാണ് ഫോണിന്റെവില. ലോഹ നിര്‍മ്മിത ബോഡിയുടെ മുന്നിലെ ഹോംബട്ടണില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്.

1920X1080 പിക്സല്‍ റെസല്യൂഷന്‍ നല്‍കുന്ന 5.5ഇഞ്ച്ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയോട് കൂടിയ എംഫോണ്‍ 8ന് 4ജിബിറാമും, 2.3ജിഗാഹെട്സ് ഡാക്കകോര്‍ പ്രോസസറുമാണ് കരുത്തേകുന്നത്.

വയര്‍ലെസ് ചാര്‍ജ്ജിംഗ് സാങ്കേതികവിദ്യ ഏറ്റവുംഫലപ്രദമായി ഉപയോഗിച്ച്, അതിവേഗത്തില്‍ ഫോണ്‍ചാര്‍ജ്ജ്‌ചെയ്യാന്‍ കഴിയുന്ന ഇന്‍ഡക്ഷന്‍ബേസ്സ് എന്ന ടെക്‌നോളജി എംഫോണ്‍8-ല്‍ ഉപയോഗിച്ചിരിക്കുന്നു.

ഓഫ്‌ലൈന്‍ വീഡിയോ പ്ലേ ബാക്ക്‌നല്‍കുന്ന 2950 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്, 30 മിനിറ്റ്‌കൊണ്ട് 70%ചാര്‍ജ്ജ് സംഭരിക്കാന്‍ കഴിയുന്ന അതിവേഗ ചാര്‍ജ്ജ് സംവിധാനവും ഇതില്‍ഉണ്ട്.

എംഫോണ്‍ 8ന് ഒപ്പം വയര്‍ലസ്സ് ചാര്‍ജ്ജര്‍ സൗജന്യമായി നല്‍കുന്നുണ്ട്. കൂടാതെ എല്ലാ മോഡലിനും ഒപ്പം ഓടിജി കേബിളും, ബാക്ക് കവര്‍, സ്‌ക്രീന്‍ഗാര്‍ഡ് എന്നിവയും ഉണ്ടാകും.

സെല്‍ഫി പ്രേമികള്‍ക്കായി എംഫോണ്‍ പുറത്തിറക്കുന്ന മോഡലാണ് എംഫോണ്‍ 7പ്ലസ്. 13മെഗാപിക്‌സല്‍ ശേഷിയുള്ള മുന്‍ക്യാമറ 84ഡിഗ്രി ഫീല്‍ഡ്‌ഡെപ്ത് ഒപ്പിയെടുക്കാന്‍ കഴിവുള്ളതാണെന്നും കമ്പനി പറയുന്നു.

മുന്നിലും പിന്നിലും എല്‍ഇഡി ഫ്ളാഷുകളുള്ള എംഫോണ്‍7പ്ലസ്സിന്റെ 16മെഗാപിക്സല്‍ പിന്‍ക്യാമറ 2K വീഡിയോ റെക്കോഡിങ് സൗകര്യമുള്ളതാണ്.

1080X1920 പിക്സല്‍ റിസൊല്യൂഷനുളള അഞ്ചര ഇഞ്ച് ഡിസ്പ്ലേയാണ് എംഫോണ്‍7 പ്ലസിലുള്ളത്. 1.5 ജിഗാഹെര്‍ട്സ് കരുത്തുള്ള മീഡിയാ ടേക് MT6750T ഒക്ടാകോര്‍ പ്രൊസസര്‍, 4ജിബിറാം, 64ജിബി ഇന്റേണല്‍ സ്റ്റോറേജ് ശേഷി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ്256 ജിബി വരെ ഉയര്‍ത്താന്‍ സാധിക്കും.

ഗോള്‍ഡ് ,സില്‍വര്‍, ഗ്രേ നിറങ്ങളിലെത്തുന്ന എംഫോണ്‍ 7പ്ലസ് ഇന്ത്യയിലെ വില 24,999രൂപയാണ്.

ഗോള്‍ഡ്, റോസ്‌ഗോള്‍ഡ്, വൈറ്റ്, ഗ്രേ എന്നീ നിറങ്ങളില്‍ വിപണിയില്‍ എത്തുന്ന എംഫോണ്‍ 6ന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

3ജിബി റാം കരുത്തില്‍ 4ജി സാങ്കേതികവിദ്യ ഉള്‍പ്പടെ അത്യാധുനികമായ നിരവധി സവിശേഷതകളുള്ള എംഫോണ്‍6ല്‍, 32ജിബി ഡാറ്റസ്റ്റോര്‍ ചെയ്യാന്‍ സാധിക്കും.

മിഡിയ ടെക് 6753 ഓക്ടകോര്‍ പ്രൊസസ്സറാണ് എംഫോണ്‍6ന് കരുത്തു പകരുന്നത്. 13മെഗാപിക്‌സല്‍ ക്യാമറക്ക് കൂട്ടായി ഡ്യുയല്‍ടോണ്‍ എല്‍.ഇ.ഡി ഫ്‌ലാഷ്, ദ്രുതപ്രതികരണ ശേഷിയുള്ള ഫിംഗര്‍ പ്രിന്റ് സ്‌കാന്‍ എന്നിവയും എംഫോണ്‍6ന്റെ പിന്നില്‍ സജ്ജികരിച്ചിരിക്കുന്നു.

ഇന്‍ഫ്ര റെഡ്ബ്ളാസ്റ്റര്‍ ഉള്‍പ്പെടുത്തിയെത്തിയിരിക്കുന്ന ഈസ്മാര്‍ട്ട്ഫോണ്‍ ആപ്പിന്റെ സഹായത്തോടെ ഒരുയൂണിവേഴ്‌സല്‍ റിമോട്ട് ആയും ഉപയോഗിക്കാന്‍ കഴിയും.

സ്മാര്‍ട്ട്ഫോണിന് പുറമേ സ്മാര്‍ട്ട്വാച്ച്, പവ്വര്‍ബാങ്ക്, ബ്ലുടൂത്ത്‌ഹെഡ്‌സെറ്റ്, വയര്‍ലെസ് ചാര്‍ജ്ജര്‍ ടാബ്ലറ്റ് തുടങ്ങിവയും കമ്പനിപുറത്തിറക്കുന്നുണ്ട്.

പൂര്‍ണമായി 24ക്യാരറ്റ് സ്വര്‍ണ്ണ പ്ലേറ്റിംഗോട് കൂടിയ പവര്‍ബാങ്കുകള്‍, ഗോള്‍ഡ്ഫീച്ചര്‍ ഫോണുകള്‍ എന്നിവ വൈകാതെ തന്നെ വിപണിയില്‍ ലഭ്യമാകുമെന്നും കമ്പനി പറയുന്നു.