ഒഡീഷയില്‍ ഒരു മലയാള ചിത്രം ഒരുങ്ങുകയാണ്. എം. പദ്മകുമാറാണ് ഒറീസ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒഡിയ നടി സാനികയാണ് ചി്ത്രത്തിലെ നായികയായി എത്തുന്നത്.

Ads By Google

കടുത്ത ജാതി വിവേചനവും, ദുരഭിമാനക്കൊലയും, ജന്മിത്തഭരണവും ചിത്രം പറയുന്നു. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്‍. പാലീസ് ഓഫിസറുടെ വേഷമാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്.

ഒഡീഷയിലെ സമീന്ദാര്‍ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കനിഹയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദേവദാസിയായാണ് ചിത്രത്തില്‍ കനിഹ എത്തുന്നത്.

ഒറീസയിലെ ഗ്രാമത്തിലെ പരമ്പരാഗത ആചാരങ്ങളുടെ കഥായണ് ചിത്രം പറയുന്നത്. അവിടങ്ങളില്‍ പതിനെട്ട് വയസ്സുകഴിഞ്ഞ പെണ്‍കുട്ടികളെ സമ്പന്ന കുടുംബങ്ങള്‍ ദത്തെടുക്കുന്ന പതിവുണ്ട്. ഇങ്ങനെ ദത്തെടുക്കപ്പെടുന്ന കനിഹയുടെ കഥാപാത്രം ചെന്നെത്തുന്നത് ദേവദാസികളുടെ ഇടയിലേക്കാണ്.

ജി.എസ് അനില്‍കുമാറാണ് ചി്ത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നെടുമുടി വേണുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.