എഡിറ്റര്‍
എഡിറ്റര്‍
കൊല്ലപ്പെട്ടത് വി.എസിന്റെ അമ്മായിയപ്പനോ: എം.എം മണി വീണ്ടും
എഡിറ്റര്‍
Thursday 31st May 2012 1:32pm

ഇടുക്കി: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ രൂക്ഷവിമര്‍ശനം.

ടി.പി ചന്ദ്രശേഖരന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വി.എസ് പോയതിനേയാണ് മണി പരിഹസിച്ചത്. കൊല്ലപ്പെട്ടത് വി.എസ്സിന്റെ അമ്മായിയപ്പനായിരുന്നോ എന്നായിരുന്നു മണിയുടെ വിമര്‍ശനം.

മെയ് 25 ന് ചിന്നക്കനാലിലായിരുന്നു മണിയുടെ വിവാദപ്രസംഗം. ചില വാര്‍ത്താ മാധ്യമങ്ങളാണ് മണിയുടെ വിവാദപ്രസംഗത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

ടി.പി ചന്ദ്രശേഖരന്‍ വധം വിവാദമാക്കുന്നതില്‍ വി.എസ് കാരണവര്‍ പങ്കുവഹിച്ചെന്നാണ് മണിയുടെ പ്രസ്താവന. കുടിവെള്ളത്തില്‍ മോശപ്പണി കാണിക്കുന്നവനാണ് വി.എസ്. ചെറ്റത്തരം കാണിക്കുന്നവനാണോ ഉത്തമന്‍ എന്നും മണി പ്രസംഗത്തില്‍ ചോദിക്കുന്നു.

ആര്യാടന്‍ വി.എസ്സിനെ ധീരനായ പോരാളിയായി വാഴ്ത്തുന്നു. എന്തുകൊണ്ടാണ് വി.എസ് ഇതിന് മറുപടി പറയാത്തത്, വി.എസിനെ എം.വി രാഘവനാക്കാനാണ് യു.ഡി.എഫിന്റെ പരിപാടി. അച്യുതാനന്ദന്‍ വന്നതിന് ശേഷമാണ് ഈ പ്രശ്‌നം മുഴുവന്‍ ഇതിന് മുന്‍പ് ഇവര്‍ എവിടെ പോയിരിക്കുകയായിരുന്നു.

ഒതുങ്ങിയ സ്ഥലമായതുകൊണ്ടാ ഇത്രയും പറയുന്നത്. അടി നമ്മള്‍ ഒഴിവാക്കിയിട്ടൊന്നുമില്ല. അടിക്കേണ്ടിടത്ത് അടിക്കും. ടി.പിയെ ആക്രമിച്ചതും കൊന്നതും സി.പി.ഐ.എം അല്ല. ശേഷിയുള്ളിടത്ത് അടി അല്ലാത്തിടത്ത് സമാധാനം. അതാണ് ഞങ്ങളുടെ പോളിസി.-മണി വ്യക്തമാക്കി

സി.പി.ഐക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് മണി വിമര്‍ശിക്കുന്നത്. സി.പി.ഐ.എമ്മുകാര്‍ അടിക്കാന്‍ തുടങ്ങിയാല്‍ സി.പി.ഐക്കാര്‍ ഇവിടെയുണ്ടാകില്ലെന്നും എല്‍.ഡി.എഫിനെ വിചാരിച്ചിട്ടാണ് അടിക്കാത്തതെന്നുമാണ് മണി പറയുന്നത്. ചുവന്ന കൊടി പിടിക്കുന്നവരാണെന്നൊന്നും നോക്കില്ലെന്നും തല്ലേണ്ടവരെ തല്ലിയിരിക്കുമെന്നും മണി  തന്റെ പ്രസംഗത്തില്‍ പറയുന്നു.

Advertisement