എഡിറ്റര്‍
എഡിറ്റര്‍
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണി ഹൈക്കോടതിയില്‍
എഡിറ്റര്‍
Tuesday 5th June 2012 11:07am

എറണാകുളം: തനിയ്‌ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

കേസ് രാഷ്ട്രീയപ്രേരിതമാണ്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടാണ് കേസ് കെട്ടിച്ചമച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുന്നത് ഒഴിവാക്കണമെന്നും മണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു .

മണി വെളിപ്പെടുത്തിയ ‘ഹിറ്റ്‌ലിസ്റ്റി’ലെ ഒന്നാമനായ അഞ്ചേരി ബേബിയുടെ കൊലപാതകക്കേസില്‍ മണി, കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ. ഒ.ജി. മദനന്‍ തുടങ്ങിയ നേതാക്കളെ ഉള്‍പ്പെടുത്തിയാണ് പോലീസ് പുതിയ കേസെടുത്തത്.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന അഞ്ചേരി ബേബി 1982ല്‍ വെടിയേറ്റാണ് മരിച്ചത്. ഈ കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. ഇതടക്കം കൊലപാതകങ്ങള്‍ ലിസ്റ്റിട്ട് പാര്‍ട്ടി നടപ്പാക്കുകയായിരുന്നെന്ന് കഴിഞ്ഞ 25ന് മണക്കാട് നടന്ന പാര്‍ട്ടി യോഗത്തില്‍ മണി പ്രസംഗിക്കുകയായിരുന്നു.

മണിയടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് അഞ്ചേരി ബേബിയെ കൊലപ്പെടുത്തിയതെന്ന് പാര്‍ട്ടി മുന്‍ ഏരിയാ സെക്രട്ടറി മോഹന്‍ദാസ് കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ബേബി വധക്കേസില്‍ മോഹന്‍ദാസ് രണ്ടാം പ്രതിയായിരുന്നു.

Advertisement