തിരുവനന്തപുരം: ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നുമുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ നിലപാടുകളെ തള്ളി മന്ത്രി എം.എം മണി.

എസ് രാജേന്ദ്രന്‍ എം.എല്‍.എ അവകാശപ്പെടുന്നത് അദ്ദേഹത്തിന് പട്ടയമുണ്ടെന്നാണ്. അയാള്‍ അവിടെ ജനിച്ചുവളര്‍ന്നയാളാണ്. വെറുതെ അദ്ദേഹത്തിന്റെ മെക്കിട്ടുകയറുകയാണെന്ന് മണി പറഞ്ഞു.

വി.എസിനെക്കുറിച്ച് താന്‍ എന്തെങ്കിലും പറഞ്ഞാല്‍ വയ്യാവേലിയാകും. വിഎസ് മൂന്നാറിനെക്കുറിച്ച് ശരിക്ക് പഠിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. പൂച്ചയും പട്ടിയും എന്നുപറഞ്ഞുവരുന്നവരെ മുന്‍പും ഓടിച്ചിട്ടുണ്ടെന്നും എം.എം മണി പറയുന്നു.


Dont Miss തോമസ് ചാണ്ടി മന്ത്രിയാകും; തീരുമാനം ഇടതുമുന്നണിയെ അറിയിക്കുമെന്ന് എന്‍.സി.പി 


കഴിഞ്ഞ മൂന്നാര്‍ ഓപ്പറേഷന്‍ കാലത്തെ എം.എം മണിയുടെ വിവാദ പ്രസ്താവനയെ വി.എസ് ഇന്ന് വിമര്‍ശിച്ചിരുന്നു. ഭൂമാഫിയയുടെ കൈയില്‍ നിന്നും അവര്‍ എത്ര ഉന്നതരായാലും ഓരോ ഇഞ്ചും ഒഴിപ്പിച്ചെടുക്കുക തന്നെ വേണം.

അതിന് മുതിരുന്നവരുടെ കൈ വെട്ടും കാലുവെട്ടും രണ്ടുകാലില്‍ നടക്കാന്‍ അനുവദിക്കില്ല എന്നുവിളിച്ചു കൂവുന്നവരെ നിലയ്ക്ക് നിര്‍ത്തുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കടമയെന്നും ഇത് കേരളത്തിന്റെ ആവശ്യമാണെന്നും വിഎസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നും എം.എം മണിയുടെ പ്രസ്താവന.