തിരുവനന്തപുരം: പരസ്യ പ്രസ്താവനയ്‌ക്കെതിരെ  കോണ്‍ഗ്രസ് വക്താവ് എം.എം ഹസ്സന്‍ രംഗത്ത്. സുധാകരന്റേയും കേന്ദ്രമന്ത്രിയുടേയും പ്രസ്ഥാവന വിവാദത്തിന് കാരണമായിട്ടുണ്ടെന്ന് ഹസ്സന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു

പരസ്യപ്രസ്ഥാവന വിലക്കുന്നതിന് വേണ്ടി പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം കെ.പി.സി.സിയുടെ പരിഗണനയില്‍ ഉണ്ട്.

ഫ്‌ളക്‌സ് മറയാക്കിക്കൊണ്ടുള്ള വാദ പ്രതിവാദം ഇനിയെങ്കിലും അവസാനിപ്പിക്കണം. പരസ്പരം വിഴുപ്പലക്കാന്‍ തുടങ്ങിയാല്‍ ഭരണനേട്ടങ്ങളെല്ലാം ജനങ്ങള്‍ മറന്നുപോകും. പോസ്റ്റര്‍ വിവാദത്തില്‍ പരസ്യപ്രസ്താവന നടത്തിയ കേന്ദ്രമന്ത്രിമാരും നേതാക്കളും ആത്മസംയമനം പാലിക്കേണ്ടിയിരുന്നുവെന്നും ഹസന്‍ പറഞ്ഞു.

കണ്ണൂരിലെ പോസ്റ്റര്‍ വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസില്‍  ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ചിട്ടുണ്ട്. ഇതിനു പിന്നില്‍ അധികാരത്തര്‍ക്കവും സംഘടനാ തിരഞ്ഞെടുപ്പുമാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.

കണ്ണൂരില്‍  സുധാകരന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പോലീസ് നീക്കം ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുടെ ബോര്‍ഡും സുധാകരന്റെ അനുയായികള്‍ പരസ്യമായി നീക്കം ചെയ്തിരുന്നു. മുഖ്യമന്ത്രിക്കും നിയമം ബാധകമാണെന്ന് സുധാകരന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.
Malayalam News

Kerala News In English