എഡിറ്റര്‍
എഡിറ്റര്‍
സമരങ്ങള്‍ക്കെതിരെ ഉപവാസവുമായി എം.എം. ഹസ്സന്‍
എഡിറ്റര്‍
Wednesday 8th January 2014 8:27am

m.m-hassan

തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന സമര പരിപാടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പിസി.സി വൈസ് പ്രസിഡന്റ് എം.എം ഹസ്സന്റെ 24 മണിക്കൂര്‍ ഉപവാസം.

ഗാന്ധിപാര്‍ക്കില്‍ അദ്ദേഹത്തിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ, സാമൂഹിക. സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ സമരത്തിന് പിന്തുണയേകി.

നിയമസഭപിരിഞ്ഞതിന് ശേഷം എം.എല്‍.എ മാരും മന്ത്രിമാരും ഹസ്സന് പിന്തുണയേകാന്‍ എത്തി. സമരങ്ങള്‍ക്കായി മറ്റൊരു വേദി കണ്ടെത്തണമെന്നും രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനശൈലി മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വതന്ത്ര വേദിയില്ലാത്തതാണു സെക്രട്ടേറിയറ്റ് നട സമരക്കളമായി മാറാന്‍ കാരണമെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ പറഞ്ഞു.
ഉദ്ഘാടനം നടക്കുന്ന സമയത്ത് നഗരം മുഴുവന്‍ സ്തംഭിപ്പിച്ചു കൊണ്ട് രണ്ട് ജാഥകള്‍ നടക്കുകയായിരുന്നു. തലസ്ഥാന നഗരത്തില്‍ സമരം ചെയ്യുന്നതിനു പൊതുവേദി ഒരുക്കാന്‍ സര്‍ക്കാന്‍ മുന്‍കൈയെടുക്കണമെന്ന് ഉപവാസപന്തല്‍ സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്നു രാവിലെ പതിനൊന്നിന് സമരം അവസാനിപ്പിക്കും.

Advertisement