എഡിറ്റര്‍
എഡിറ്റര്‍
സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും പൊതുസ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എം.എം ഹസന്റെ ഉപവാസസമരം
എഡിറ്റര്‍
Friday 3rd January 2014 7:42am

m.m-hassan

തിരുവനന്തപുരം: സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും പൊതുസ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വൈസ് പ്രസിഡണ്ട് എം.എം ഹസന്‍ ഉപവാസമിരിക്കുന്നു ഈ മാസം ഏഴിന് ഗാന്ധി പാര്‍ക്കില്‍ വച്ച് രാവിലെ 11 മുതല്‍ എട്ടാം തിയ്യതി രാവിലെ 11 വരെയാണ് ഉപവാസ സമരം.

നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരം കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് ഉദ്ഘാടനം ചെയ്യും. വ്യാപാരിവ്യവസായി ഏകോപന സമിതിയും റെസിഡന്റ്‌സ്  അസോസിയേഷനും സമരത്തിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ടെന്ന് ഹസന്‍ അറയിച്ചു.

സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരങ്ങളും പ്രകടനങ്ങളും ജനങ്ങള്‍ക്ക് വളരെ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇനിമുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരപരിപാടികളിലും പ്രകടനങ്ങളിലും പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനും മറ്റും പ്രത്യേക സ്ഥലങ്ങളുണ്ട്. ഭരണസിരാ കേന്ദ്രത്തിന് മുന്നില്‍ സമരങ്ങളോ പ്രകടനങ്ങളോ നടത്താന്‍ അവിടങ്ങളില്‍ അനുമതിയില്ല.

ന്യൂദല്‍ഹിയില്‍ പാര്‍ലിമെന്റ് ഹൗസിന് മുന്നിലോ കേന്ദ്ര സെക്രട്ടറിയേറ്റിന് മുന്നിലോ സമരങ്ങള്‍ അനുവദിക്കില്ല.

ഇത്തരത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിന്ന് സമരങ്ങളും പ്രകടനങ്ങളും മറ്റൊരു പൊതുസ്ഥലത്തേക്ക് മാറ്റണമെന്നും ഇതിനായി രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സംഘടനകളുമായി കൂടിയലോചിച്ച് തീരുമാനം കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement