കോഴിക്കോട്: ജനശ്രീയില്‍ 50,000 രൂപയില്‍ കൂടുതല്‍ ഓഹരി തനിക്കുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് ജനശ്രീ ചെയര്‍മാന്‍ എം.എം ഹസന്‍.

Ads By Google

ജനശ്രീക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അഞ്ച് കോടി രൂപയാണ് ജനശ്രീയുടെ ആകെ മൂലധനം. ചെയര്‍മാനെന്ന നിലയില്‍ താന്‍ 50,000 രൂപയുടെ ഓഹരിയെടുത്തിട്ടുണ്ട്.

Subscribe Us:

ഇതില്‍ കൂടുതല്‍ ഓഹരി തനിക്കുണ്ടെന്ന് തെളിയിച്ചാല്‍ മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ പറയുന്ന എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയാറാണെന്നും താന്‍ അവരെ വെല്ലുവിളിക്കുന്നതായും ഹസന്‍ പറഞ്ഞു.

പിണറായി വിജയനും മുന്‍മന്ത്രി തോമസ് ഐസക്കും ജനശ്രീയെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലാണെന്ന് ഹസന്‍ ഇന്നലെ പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാറിന്റെ രാഷ്ട്രീയ കൃഷിവികാസ് യോജനക്ക് ജനശ്രീ നല്‍കിയ പ്രോജക്ട് അംഗീകരിച്ചതോടെ കുടുംബശ്രീക്ക് കിട്ടാനുള്ള 16 കോടിരൂപ ജനശ്രീ തട്ടിയെടുക്കുന്നുവെന്നാണ് ഇരുവരുടേയും ആരോപണം. വസ്തുതകളറിയാതെയാണ് ഇത്തരം പ്രസ്ഥാവനകള്‍ ഇരുവരും നടത്തുന്നതെന്നും ഹസന്‍ പ്രതികരിച്ചിരുന്നു.