എഡിറ്റര്‍
എഡിറ്റര്‍
പി.സി ജോര്‍ജ് ആരോപണം ഉന്നയിക്കാത്ത ആരെങ്കിലുമുണ്ടോയെന്ന് ഹസ്സന്‍
എഡിറ്റര്‍
Saturday 15th June 2013 12:18pm

hassan

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് ആരോപണം ഉന്നയിക്കാത്ത ആരെങ്കിലും ഉണ്ടോയെന്നും എല്ലാവര്‍ക്കുമെതിരെ ആരോപണമുന്നയിക്കുകയാണ് ജോര്‍ജ്ജിന്റെ പണിയെന്നും കെ.പി.സി.സി വക്താവ് എം.എം. ഹസ്സന്‍.

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നായര്‍ക്ക് മുന്‍മന്ത്രി ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഹസ്സന്റെ മറുപടി.

Ads By Google

പി.സി ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ നിരുത്തരവാദപരമാണ്. ജോര്‍ജ് സമചിത്തത പാലിക്കേണ്ടതുണ്ട്. മുന്നണിയിലെ ഗൗരവമുള്ള കാര്യങ്ങളിലാണ് പി.സി ജോര്‍ജ് പ്രതികരിക്കേണ്ടതെന്നും എം.എം. ഹസ്സന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍ എം.എം ഹസ്സനാണ് സമചിത്തത പാലിക്കേണ്ടതെന്നും കൂടുതല്‍ പറയുന്നില്ലെന്നും പി.സി ജോര്‍ജ് എം.എം ഹസ്സന്റെ വാക്കുകളോട് പ്രതികരിച്ചു.

അതേസമയം പി.സി ജോര്‍ജ് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കെ. മുരളീധരന്‍ എം.എല്‍.എയും വ്യക്തമാക്കി. സോളാര്‍ പാനല്‍ തട്ടിപ്പ് സംഭവത്തില്‍ മുഖ്യമന്ത്രി രാജിവെയ്‌ക്കേണ്ടതില്ലെന്നും മുരളി പറഞ്ഞു.

സ്വകാര്യ സംരഭകരെ തെരഞ്ഞെടുക്കുമ്പോള്‍ മുഖ്യമന്ത്രി കൂടുതല്‍ ശ്രദ്ധിക്കണമെന്നും മുരളി കൂട്ടിച്ചേര്‍ത്തു.

Advertisement