ന്യൂദല്‍ഹി:പാര്‍ട്ടിയില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന്  പോളിറ്റ്ബ്യൂറോ അംഗവും സി.ഐ.ടി.യു പ്രസിഡന്റുമായ  എം.കെ പാന്ഥെ പറഞ്ഞു.ദല്‍ഹിയില്‍ നടക്കുന്ന സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയില്‍ നേതൃമാറ്റമുണ്ടാകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഇതു സംബന്ധിച്ച യാതൊരു അജന്‍ഡയും യോഗത്തിലില്ലെന്നും പാന്ഥെ പറഞ്ഞു. തോല്‍വി വിലയിരുത്താനും പ്രതിപക്ഷനേതാക്കളെ തീരുമാനിക്കാനുമാണ് പ്രസ്തുതയോഗമെന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധദേവ് സ്ഥാനമൊഴിയുമെന്ന വാര്‍ത്ത തെറ്റാണെന്ന് ബംഗാള്‍ സെക്രട്ടറി ബിമന്‍ബോസ് പറഞ്ഞു.

കേരളത്തിലെയും ബംഗാളിലെയും പ്രതിപക്ഷനേതാവിനെ യോഗത്തില്‍ തീരുമാനിക്കും. കേരളത്തില്‍ വി എസ് അച്യുതാനന്ദന്റെ പേരും ബംഗാളില്‍ മിശ്രയുടെ പേരുമാണ് പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തേക്ക് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. യോഗത്തില്‍ കേരളത്തിലെയും ബംഗാളിലെയും തോല്‍വിയെസംബന്ധിച്ച് വിശദമായ അവലോകനം നടത്തും.