Categories

ഹരിത എം.എല്‍.എ മാര്‍ക്കെതിരെ എം.ഐ ഷാനവാസ്

shanavas1

വയനാട്: ഹരിത എം.എല്‍.എ മാര്‍ക്കെതിരെ ആരോപണവുമായി എം.ഐ ഷാനവാസ് എം.പി. ഹരിത എം.എല്‍.എ മാരുടെ അഭിപ്രായങ്ങള്‍ക്ക് പാര്‍ട്ടിയുമായി പുലബന്ധം പോലുമില്ലെന്നും ഷാനവാസ്.

ഹരിത എം.എല്‍.എ മാര്‍ വാര്‍ത്തകള്‍ക്ക് വേണ്ടിയാണ് പ്രസ്താവനകള്‍ നടത്തുന്നത്. പരിസ്ഥിതി തീവ്രവാദങ്ങള്‍ പറഞ്ഞ് നടക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ഷാനവാസ്.

കോണ്‍ഗ്രസ് നിലപാട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരാണ്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായി  പ്രതിഷേധിച്ച് താമരശ്ശേരി രൂപത സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ മൗനം അവലംബിച്ചിരുന്ന ഷാനവാസിന്റെ നിലപാടില്‍ താമരശ്ശേരി രൂപത ബിഷപ്പിനും നാട്ടുകാര്‍ക്കും പരാതിയുണ്ടായിരുന്നു.

ആ അവസരത്തിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനും ഹരിതവാദികള്‍ക്കുമെതിരെ തുറന്ന ആരോപണങ്ങളുമായി ഷാനവാസ് രംഗത്ത് വന്നിരിക്കുന്നത്.

അതേസമയം ഹരിത എം.എല്‍.എ മാരെ വരുന്ന തിരഞ്ഞെടുപ്പില്‍ കണ്ടൊളാമെന്ന് താമരശ്ശേരി രൂപതാ ബിഷപ്പ് മുന്നറിയിപ്പ് നല്‍കി.