എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം നിയന്ത്രണത്തിലുള്ള കോളജില്‍ അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ ഫേസ്ബുക്ക് സൗഹൃദം വിലക്കി സര്‍ക്കുലര്‍
എഡിറ്റര്‍
Friday 17th February 2017 10:54am

കോഴിക്കോട്: സി.പി.ഐ.എം നിയന്ത്രണത്തിലുള്ള കോളജില്‍ അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ ഫേസ്ബുക്കില്‍ ചങ്ങാത്തം കൂടുന്നതിനു വിലക്ക്. കോഴിക്കോട് ഉള്ള്യേരിയിലെ എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ഇത്തരം ചങ്ങാത്തം വിലക്കിക്കൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

കോളജിലെ ചില ഫാക്വല്‍ട്ടി അംഗങ്ങളും വിദ്യാര്‍ഥികളുമായി ഫേസ്ബുക്കില്‍ ചങ്ങാത്തമുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് പൂര്‍ണമായി ഒഴിവാക്കണമെന്നുമാണ് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നത്. നേരത്തെ തന്നെ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കുലര്‍ അവകാശപ്പെടുന്നു.


Must Read: ‘പുലയന്‍’ വിലക്കപ്പെട്ട വാക്കോ? പുലയന് എന്ന് പേരിട്ടതിന് കോളേജ് മാഗസിന് മാനേജ്‌മെന്റിന്റെ വിലക്ക് 


അധ്യാപകര്‍ക്കു വിദ്യാര്‍ഥികളുമായി പാഠ്യേതര വിഷയങ്ങളില്‍ സൗഹൃദം വേണ്ടെന്നതാണു മാനേജ്‌മെന്റ് നിലപാടെന്നാണ് ഇതുസംബന്ധിച്ച പ്രിന്‍സിപ്പലിന്റെ വിശദീകരണം.

സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന എം. ദാസന്റെ പേരിലുള്ള ഈ കോളജില്‍ എണ്ണൂറോളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.

Advertisement