എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭാതെരഞ്ഞെടുപ്പില്‍ എം.എ ബേബി മത്സരിക്കും
എഡിറ്റര്‍
Tuesday 4th March 2014 8:10pm

m-a-baby

തിരുവനന്തപുരം: ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും എം.എല്‍.എയുമായ എം.എ ബേബിയെ കൊല്ലം സീറ്റില്‍ മത്സരിപ്പിക്കാന്‍ സി.പി.ഐ.എം നേതൃയോഗത്തില്‍ തീരുമാനമായി.

പോളിറ്റ്ബ്യൂറോ അംഗങ്ങളില്‍ എം.എ ബേബി മാത്രമായിരിക്കും ഇത്തവണ മത്സരിക്കുന്നത്. കൊല്ലത്ത് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ് എം.എ ബേബിയെന്ന് കൊല്ലം ജില്ലാ സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ പറഞ്ഞു.

മികച്ച പ്രവര്‍ത്തന റെക്കോര്‍ഡും പ്രതിച്ഛായയുമുള്ള നിയമസഭാംഗങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എല്‍.ഡി.എഫിന് മൊത്തത്തില്‍ നേട്ടമാകുമെന്ന നിലപാടിലാണ് സി.പി.ഐ ഉള്ളത്.

കുണ്ടറ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആണ് എം.എ ബേബി. ഇതോടെ കുണ്ടറയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നതും ഉറപ്പായിരിക്കുകയാണ്.

ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ രൂപമായേക്കും.

തുടര്‍ന്ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം ചര്‍ച്ച നടത്തുകയും പിന്നീട് തീരുമാനങ്ങള്‍ക്കയി അതത് ജില്ലാ കമ്മിറ്റികളുടെ അംഗീകാരത്തിനായി വിടുകയും ചെയ്യും.

Advertisement