എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.പി മുന്നണി മാറ്റത്തില്‍ സി.പി.ഐ.എമ്മിന് വീഴ്ച പറ്റിയെന്ന് എം.എ ബേബി
എഡിറ്റര്‍
Sunday 16th March 2014 1:52pm

baby

കൊല്ലം: ആര്‍.എസ്.പി ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് ചേര്‍ന്ന സംഭവത്തില്‍ സി.പി.ഐ.എമ്മിന് വീഴ്ച പറ്റിയതായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു.

ആര്‍.എസ്.പി മുന്നണി മാറ്റം നടത്താനുള്ള നീക്കം സി.പി.ഐ.എം മുന്‍കൂട്ടി അറിയണമായിരുന്നുവെന്നും എം.എ ബേബി പറഞ്ഞു.

കൊല്ലത്ത് സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥി കൂടിയാണ് എം.എ ബേബി. കൊല്ലം സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ആര്‍.എസ്.പി ഇടതുമുന്നണി വിട്ടത്.

ആര്‍.എസ്.പി മുന്നണി വിട്ടതിനെ തുടര്‍ന്ന് സി.പി.ഐ.എമ്മിനകത്തു നിന്നു പുറത്തു നിന്നും സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം വന്നിരുന്നു.

സി.പി.ഐ.എം കൊല്ലം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് ഒരു സി.പി.ഐ.എം നേതാവ് ആര്‍.എസ്.പിയുടെ മുന്നണി മാറ്റത്തില്‍ പാര്‍ട്ടിയ്ക്ക് വീഴ്ച പറ്റിയതായി പരസ്യമായി സമ്മതിക്കുന്നത്.

ആര്‍.എസ്.പി മുന്നണിയെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് സി.പി.ഐ.എം നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

ഇടതു മുന്നണിയില്‍ നിന്ന് പിണങ്ങിയിറങ്ങിയ ആര്‍.എസ്.പി പിന്നീട് യു.ഡി.എഫില്‍ ചേരുകയായിരുന്നു. യു.ഡി.എഫ് പിന്തുണയോടെ ആര്‍.എസ്.പി കൊല്ലത്ത് മത്സരിക്കാനും തീരുമാനിക്കുകയായിരുന്നു.

Advertisement