എഡിറ്റര്‍
എഡിറ്റര്‍
ആറന്മുള വിമാനത്താവളം: ഇടതു സര്‍ക്കാരിനും ശ്രദ്ധക്കുറവ് ഉണ്ടായെന്ന് ബേബി
എഡിറ്റര്‍
Wednesday 6th November 2013 3:10pm

aranmula-airport

കോട്ടയം:  ആറന്മുള വിമാനത്താവള വിഷയത്തില്‍ ഇടതുപക്ഷത്തിന് വീഴ്ചയുണ്ടായതായി സി.പി.ഐ.എം പിബി അംഗം എം.എ. ബേബി.

വിമാനത്താവള പ്രശ്‌നത്തില്‍ കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തും ചില ശ്രദ്ധക്കുറവുകള്‍ ഉണ്ടായിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിന് അതീതമായിട്ടാണ് വിമാനത്താവളത്തിനെതിരെ രംഗത്തുവന്നത്.

നിലവിലുള്ള നിയമങ്ങളെല്ലാം ലംഘിച്ചുമാത്രമേ ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കാനാകുള്ളൂ.

ശാസ്ത്രീയ പരിസ്ഥിതി ബോധത്തോടെയുള്ള സമീപനമാണ് ആറന്മുള വിമാനത്താവളത്തില്‍ വേണ്ടതെന്നും ബേബി പറഞ്ഞു.

ആറന്മുളയില്‍ വിമാനത്താവളം വരുന്നതിനെതിരെ 74 എം.എല്‍.എ മാര്‍ രംഗത്തുവന്ന നിലയ്ക്ക് ഇനിയും ഈ പദ്ധതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും ബേബി പറഞ്ഞു.

Advertisement