കോഴിക്കോട്: വിവാദചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അധ്യാപകനു നേരെയുണ്ടായ ആക്രമണത്തിനെതിരേ വിദ്യാഭ്യാസ മന്ത്രി എം എ ബേബി രംഗത്തെത്തി. അധ്യാപകനെതിരായ ആക്രമണം അത്യന്തം നിര്‍ഭാഗ്യകരമാണെന്ന് ബേബി അഭിപ്രായപ്പെട്ടു.

ആക്രമണത്തെ മുസ്ലിംലീഗും നിശിതമായി വിമര്‍ശിച്ചു. ഇത്തരം ഒളിയാക്രമണങ്ങള്‍ സംസ്‌കാരമുള്ള ജനതക്ക് ചേര്‍ന്നതല്ലെന്നും പ്രതിഷേധങ്ങള്‍ ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെയായിരിക്കണമെന്നും ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളും ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടിട്ടുണ്ട്. അധ്യാപകനെതിരായ ആക്രമണത്തില്‍ കെ സി ബി സി യും അപലപിച്ചു. അധ്യാപകനെ സഭ നടപടി സ്വീകരിക്കുകയും കോതമംഗലം രൂപത ഖേദം പ്രകടിപ്പിക്കുകയും ചെയ്തതാണ്. ഇത്തരം ആക്രമണങ്ങള്‍ മനുഷ്യത്വരഹിതമാണെന്നും കെ സി ബി സി അഭിപ്രായപ്പെട്ടു.