എഡിറ്റര്‍
എഡിറ്റര്‍
തനിക്കെതിരെ കേസെടുത്ത കര്‍ണാടക പോലീസിന്റെ നടപടി ജനാധിപത്യ വിരുദ്ധം: എം.എ ബേബി
എഡിറ്റര്‍
Monday 21st January 2013 12:00am

M A Baby, CPIM Politburo member

കര്‍ണാടക: ഉഡുപ്പിയിലെ ‘മടെ സ്‌നാന’ ത്തിനെതിരെ പരമാര്‍ശം നടത്തിയ തനിക്കെതിരെ കേസെടുത്ത കര്‍ണാടക പോലീസ് നടപടി കര്‍ണാടക സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധ തീരുമാനങ്ങളുടെ തുടര്‍ച്ചയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.

Ads By Google

അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യം നിഷേധത്തിനും മാധ്യമ പ്രവര്‍ത്തക ഷാഹിനയ്‌ക്കെതിരെയുള്ള കേസിനും പിന്നാലെ കര്‍ണാടക സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ തീരുമാനങ്ങളുടെ പിന്‍തുടര്‍ച്ചയാണ് തനിക്കെതിരെയുള്ള കേസെന്നും ബേബി പറഞ്ഞു.

ഉടുപ്പിയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ‘മടെ സ്‌നാന’ എന്ന ചടങ്ങിനെതിരായ സമരം ബേബി ഉദ്ഘാടനം ചെയ്തത് ആചാരത്തെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു. ബേബിയുടെ പ്രസംഗം പ്രകോപനം സൃഷ്ടിച്ചെന്ന് ആരോപിച്ചാണ് ഉടുപ്പി പോലീസ് കേസെടുത്തത്.

ബ്രാഹ്മണരുടെ ഉച്ചിഷ്ഠത്തിന് മേല്‍ പിന്നോക്കക്കാര്‍ ഉരുളുന്ന ചടങ്ങാണ് ‘മടെ സ്‌നാന’. കേസ് നിയമപരമായി നേരിടുമെന്നും എം.എ ബേബി അറിയിച്ചു.

Advertisement