എഡിറ്റര്‍
എഡിറ്റര്‍
ശശികലയുടെ ആഢംബര ‘ജയിലില്‍’ നിന്നും ഒരു എം.എല്‍.എ മുങ്ങി: രക്ഷപ്പെട്ടത് ബാത്ത്‌റൂമില്‍ പോകുന്നെന്ന് പറഞ്ഞ്
എഡിറ്റര്‍
Thursday 9th February 2017 12:20pm

resort

ചെന്നൈ: തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ നേരിടാന്‍ എ.ഐ.എ.ഡി.എം.കെ നേതാവ് ശശികല രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ച എം.എല്‍.എമാരില്‍ ഒരാള്‍ രക്ഷപ്പെട്ടു. എസ്.പി ഷണ്‍മുഖനാഥനാണ് രക്ഷപ്പെട്ടത്. ബാത്ത്‌റൂമിലേക്കെന്നു പറഞ്ഞുപോയ ഇയാള്‍ പിന്നീട് തിരിച്ചുവന്നില്ല എന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഇയാള്‍ പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നെന്നാണ് സംശയിക്കുന്നത്. ചെന്നൈയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ മഹാബലിപുരത്തുള്ള ഗോള്‍ഡണ്‍ ബെ റിസോര്‍ട്ടിലാണ് ശശികല എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്നത്.

വിവിധ ഗ്രൂപ്പുകളായാണ് എം.എല്‍.എമാരെ പാര്‍പ്പിച്ചിട്ടുള്ളത്. ബീച്ചിന് സമീപത്താണ് ഈ ഹോട്ടല്‍. വാട്ടര്‍ സ്‌കിങ്, മസാജിങ് സൗകര്യങ്ങളും ഈ ആഢംബര ഹോട്ടലിലുണ്ട്.


Also Read: ജയശങ്കര്‍ രാത്രി ആര്‍.എസ്.എസ് കാര്യാലയത്തിലെന്ന് ജെയ്ക്ക്: നിന്നെക്കാളും വലിയ ഊളകളെ ഞാന്‍ കണ്ടിട്ടുണ്ടെന്ന് ജയശങ്കര്‍


ഇന്നലെ വൈകുന്നേരത്തോടെയാണ് തന്നെ 131 എം.എല്‍.എമാരെ ശശികല വിവിധ ഹോട്ടലുകളിലേക്ക് മാറ്റിയത്. മൂന്ന് ആഢംബര ബസുകളിലായിട്ടാണ് എം.എല്‍.എമാരെ ശശികല മാറ്റിയത്.

പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തിനു പിന്നാലെയാണ് ശശികല ഇവരെ മാറ്റിയത്. തമിഴ്‌നാട് ഗവര്‍ണറുടെ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുമുമ്പില്‍ എം.എല്‍.എമാരെ ഹാജരാക്കാനാണ് ശശികലയുടെ നീക്കം.

Advertisement