എഡിറ്റര്‍
എഡിറ്റര്‍
ലുലു മാള്‍ ഭൂമി കൈയ്യേറിയിട്ടില്ലെന്ന് റീസര്‍വേ റിപ്പോര്‍ട്ട്
എഡിറ്റര്‍
Wednesday 5th June 2013 4:13pm

lulu-mall

കൊച്ചി: കൊച്ചി ഇടപ്പള്ളി ബൈപ്പാസില്‍ സ്ഥിതി ചെയ്യുന്ന ലുലു മാള്‍ ഭൂമി കൈയ്യേറിയിട്ടില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. കണയന്നൂര്‍ അഡീ.തഹസില്‍ദാര്‍ കൃഷ്ണകുമാരിയുടെ നേതൃത്വത്തിലാണ് റീസര്‍വേ നടന്നത്.

റീസര്‍വേ സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറും. വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കും.

Ads By Google

ലുലു മാളിന്റെ നിര്‍മാണ സമയത്ത് ഭൂമി കൈയ്യേറിയതായി ആരോപണം ഉണ്ടായിരുന്നെങ്കിലും കളമശ്ശേരി മുന്‍സിപ്പാലിറ്റിയുടെ നിര്‍ദേശങ്ങള്‍ പ്രകാരമാണ് നിര്‍മാണം നടന്നത്.

മാളിനു സമീപത്തെ ഇടപ്പള്ളി തോട്, മെട്രോ റയില്‍ റൂട്ട് ഭാഗങ്ങളിലാണ് പരിശോധന നടന്നത്.

ഡെപ്യൂട്ടി കലക്ടര്‍ കെ.പി. മോഹന്‍ദാസ് പിള്ളയുടെ നേതൃത്വത്തില്‍ കണയന്നൂര്‍ അഡീ. തഹസില്‍ദാര്‍ കൃഷ്ണകുമാരി, ഹെഡ് സര്‍വേയര്‍ തോംസണ്‍ റൈറ്റ്, താലൂക്ക് സര്‍വേയര്‍ രാജീവ് ജോസഫ് തുടങ്ങിയവരും വില്ലേജ് ഓഫിസര്‍മാരുമാണു സര്‍വേ നടത്തുന്നത്.

മാളിന്റെ നിര്‍മാണം അനധികൃതമാണെന്നും ഭൂമി കൈയ്യേറിയിട്ടുണ്ടെന്ന വിവാദത്തെ തുടര്‍ന്നാണ് റീസര്‍വേ നടത്താന്‍ എറണാകുളം ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

അതിന് പിന്നാലെ ലുലു മാളിന്റെ നിര്‍മാണം കൊച്ചി മെട്രോയെ ബാധിക്കുമെന്ന കാണിച്ച് കെ.എം.ആര്‍.എല്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് അയച്ച കത്തും പുറത്ത് വന്നിരുന്നു.

2012 മെയ് 19ന് അയച്ച കത്ത് സര്‍ക്കാര്‍ പൂഴ്ത്തി വെക്കുകയായിരുന്നു. കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ ഉള്‍പ്പട്ട സ്ഥലമാണ് ഇടപ്പള്ളി ജംഗ്ഷനെന്നും അവിടെ മാള്‍ നിര്‍മിക്കുന്നത് മെട്രോയെ ബാധിക്കുമെന്നും കാണിച്ചായിരുന്നു കത്ത്. മാളിന്റെ നിര്‍മാണം തടയണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement