എഡിറ്റര്‍
എഡിറ്റര്‍
ലുലു പുതിയ സ്റ്റോര്‍ റാസല്‍ ഖൈമയില്‍
എഡിറ്റര്‍
Tuesday 24th April 2012 10:54am

ദുബൈ: പ്രമുഖ വ്യാപാര ശൃംഖലയായ ലുലുവിന്റെ നൂറാമത് സ്റ്റോര്‍ ആരംഭിക്കുന്നു.  യു.എ.ഇയിലെ റാസല്‍ഖൈമയില്‍ റാക്ക് മാളിലാണ് നൂറാമത് ഔട്ട്‌ലെറ്റ് തുറക്കുന്നത്. ലുലു ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫ് അലി ദുബായ് ഗ്രാന്റ് ഹയാത്തില്‍ നടത്തി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

2009ല്‍ തുടങ്ങിവച്ച പദ്ധതി അനുസരിച്ച് 3 വര്‍ഷത്തിനുള്ളില്‍ 100 സ്‌റ്റോറുകള്‍ തുടങ്ങുക എന്നത് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യമായിരുന്നു. ഈ ലക്ഷ്യമാണ് റാല്‍സല്‍ ഖൈമയിലെ റാക് മാളിലെ സ്‌റ്റോര്‍ ഉല്‍ഘാടനം ചെയ്യുന്നതോടെ പൂര്‍ത്തീകരിക്കുന്നത്. പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം ഏപ്രില്‍ 26ന് റാസല്‍ഖൈമ ഭരണാധികാരി ഷൈഖ് സഊദ് ബിന്‍ സഖ്ര്‍ അല്‍ ഖാസ്മി ഉദ്ഘാടനം ചെയ്യും.

കൊച്ചി അടക്കം വിവിധ നഗരങ്ങളില്‍ ഈ വര്‍ഷം പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ നിലവില്‍ വരും. കൂടുതല്‍ മലയാളികള്‍ക്ക് പുതിയ ഔട്ട്‌ലറ്റുകളില്‍ ജോലി നല്‍കാന്‍ കഴിയുമെന്നും എം.എ യൂസഫലി പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളിലെമ്പാടുമായി ലുലുവിന്റെ 23 സ്‌റ്റോറുകളാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ തുറന്നത്. അബൂദാബിയെക്കൂടാതെ അല്‍ ഐനിലും മറ്റ് പടിഞ്ഞാറന്‍ മേഖലകളിലുമായി 6 ഹൈപ്പര്‍ മാര്‍ക്കറ്റുകളും തുറന്നിട്ടുണ്ട്.

സൂപ്പര്‍ മാര്‍ക്കറ്റുകളും ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകളുമായി തുടക്കം കുറിച്ച ലുലു പിന്നീട് ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേയ്ക്കും വന്‍ കിട സ്ഥാപനങ്ങളിലേയ്ക്കും ചുവടുവയ്ക്കുകയായിരുന്നു.

Advertisement