കണ്ണൂര്‍:ലുലു ഗോള്‍ഡിന്റെ പുതിയ ഷോറൂം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഫോര്‍ട്ട് റോഡില്‍നിന്ന് കണ്ണൂര്‍ താവക്കര റോഡിലെ കൂടുതല്‍ വിശാലമായ സ്ഥലത്തേക്കാണ് ഷോറൂം മാറ്റിയത്. ആദ്യ വില്പന െ്രെപം വിനീര്‍സ് എം.ഡി ടി.പി.ഹനീഫ ഹാജിക്ക് നല്‍കി ആരംഭിച്ചു.

ലുലു ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുറഹിമാന്‍ കല്ലായി, മാനേജിങ് ഡയറക്ടര്‍ പി.പി.അബ്ദുള്‍ ഹമീദ്, ജനറല്‍ മാനേജര്‍ എം.കെ.അബ്ദുള്‍ ജബ്ബാര്‍, ഡയറക്ടര്‍ പി.കെ.ഹാഷിം, ലുലു സാരീസ് മാനേജിങ് ഡയറക്ടര്‍ പി.കെ.ഹബീബ് തുടങ്ങിയവര്‍ പങ്കെടുത്തു.

വിശാലമായ ഷോറൂമില്‍ സ്വര്‍ണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും വിപുലമായ ശേഖരമുണ്ട്.