എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീവിരുദ്ധ ഗാനങ്ങള്‍; യോ യോ ഹണിക്കെതിരെ കേസ്
എഡിറ്റര്‍
Tuesday 1st January 2013 1:32pm

ലക്‌നൗ: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ പാട്ടില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ റാപ് ഗായകന്‍ യോ യോ ഹണി സിങ്ങിനെതിരെ കേസ്. സിനിമകളിലും ആല്‍ബങ്ങളിലും ഹണി സിങ് ആലപിച്ച പാട്ടകള്‍ സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന പരാതിയെ തുടര്‍ന്നാണ് ലക്‌നൗ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Ads By Google

ഐ.പി.സി സെക്ഷന്‍ 292, 293, 294 എന്നീ വകുപ്പുകാളാണ് ഹണിക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവാക്കളുടെ ഹരമായ ഹണിക്കെതിരെ പരാതി ഉയര്‍ത്തിയിരിക്കുന്നതും യുവാക്കള്‍ തന്നെയാണെന്നതാണ് ശ്രദ്ധേയം.

ഫേസ്ബുക്കിലും ട്വിറ്ററിലും ഹണിക്കെതിരെയുള്ള ക്യാമ്പെയിനെ തുടര്‍ന്ന് ഇന്നലെ ദല്‍ഹിയില്‍ ഹണി നടത്താനിരുന്ന ന്യൂ ഇയര്‍ പരിപാടി റദ്ദാക്കിയിരുന്നു.

പഞ്ചാബി-ഇംഗ്ലീഷ് ഗാനങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഹണി ഗാനങ്ങള്‍ ഒരുക്കുന്നത്. 2012 ലെ ബെസ്റ്റ് ബ്രിട്ട് ഏഷ്യ ഇന്റര്‍നാഷണല്‍ പുരസ്‌കാരവും അമ പുരസ്‌കാരവും ഹണിക്ക് ലഭിച്ചിരുന്നു.

ഇത് കൂടാതെ ബോളിവുഡ് ചിത്രങ്ങളായ ഖിലാഡി786, കോക്ടെയ്ല്‍, ലവ് ഷവ് തെ ചിക്കന്‍ ഖുറാന എന്നിവയിലും ഹണി ആലപിച്ചിട്ടുണ്ട്.

Advertisement