എഡിറ്റര്‍
എഡിറ്റര്‍
കനൗജ് ഉപതിരഞ്ഞെടുപ്പ്: ഡിംപിള്‍ യാദവിന് എതിരാളികളില്ല
എഡിറ്റര്‍
Friday 8th June 2012 4:52pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ കനൗജ് ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് എതിരില്ലാതെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പായി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ നാളെ ഉണ്ടാവും.

പ്രധാന പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതോടെയാണ് ഡിംപിള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നായത്. സ്ഥാനാര്‍ഥികളായി രംഗത്തുണ്ടായിരുന്ന രണ്ടു പേര്‍കൂടി ഇന്ന് പത്രിക പിന്‍വലിച്ചതോടെ കനൗജില്‍ ഡിംപിള്‍ മാത്രമായി അവശേഷിക്കുന്ന സ്ഥാനാര്‍ഥി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ സഞ്ജു കട്യാര്‍, സന്യുക്ത് സമാജ്‌വാദി ദള്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ദശരഥ് ഷാങ്ക്വാര്‍ എന്നിവരാണ് ഇന്ന് പത്രിക പിന്‍വലിച്ചത്.

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന 44ാമത്തെ സ്ഥാനാര്‍ഥിയും 1989നുശേഷം തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സ്ഥാനാര്‍ഥിയുമാവും ഡിംപിള്‍. കനൗജ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന അഖിലേഷ് മുഖ്യമന്ത്രിയായതിനെത്തുടര്‍ന്നാണ് ലോക്‌സഭാംഗത്വം രാജിവച്ചത്. ജൂലൈ 24നാണ് കനൗജില്‍ ഉപതിരഞ്ഞെടുപ്പ്.

Advertisement