നവാഗതനായ ദീപു അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്കി സ്റ്റാര്‍. ജയറാം, മുകേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Ads By Google

മനോഹരമായ കുടുംബകഥയും ഒപ്പം നര്‍മവും കലത്തിയുള്ള കഥയാണ് ലക്കി സ്റ്റാര്‍. മറിമായം ഫെയിം രചനയാണ് നായിക. മാമുകോയ, ടി.ജി. രവി, ശ്രീകുമാര്‍, നന്ദ  കിഷോര്‍, ജയപ്രകാശ് കുളൂര്‍, മോഹന്‍, റിഷാപ്പ്, വിനോദിനി, അമ്മു രാമചന്ദ്രന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് ഉലകനാഥ് നിര്‍വഹിക്കുന്നു. ഗാനരചന റഫീക് അഹമ്മദും സംഗീതം രതീഷ് വേഗയുമാണ്.

മനോജ് മേനോന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന്റെ വിതരണം ഗാലക്‌സി റിലീസാണ്.