തേനി: ശബരിമല സന്ദര്‍ശനം കഴിഞ്ഞ് പോവുകയായിരുന്ന എല്‍ ടി ടി ഇ പ്രവര്‍ത്തകനെന്ന് സംശയിക്കുന്ന യുവാവിനെ തമിഴ്‌നാട് പോലീസ് പിടികൂടി. തേനി ജില്ലയിലെ കമ്പം ചെക് പോസ്റ്റില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

മണ്ഡപം അഭയാര്‍ഥി ക്യാപിലെ ഐഡന്റിററി കാര്‍ഡുളള ശ്രീധരന്‍ (32) എന്ന യുവാവാണ് പോലീസിന്റെ പിടിയിലായത്. ശബരിമല സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ സംശയം തോന്നി ശ്രീധരനെ കസ്റ്റഡിയിലടുക്കുകയായിരുന്നു. 1992ന് മുമ്പ് ശ്രീലങ്കയിലെ വെല്‍വെറ്റ്‌റി തുറൈയില്‍ ഇയാള്‍ക്ക് സൈനിക പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്‌ററര്‍ ചെയ്തിട്ടുണ്ട്.

Subscribe Us: