Categories

Headlines

പ്ര­ഭാ­ക­രന്‍ ഇ­ന്ത്യ­യു­ടെ ശ­ത്രു­വാ­യി­രു­ന്നില്ല: ചി­ദംബ­രം

Chidambaram offers to quitവി­രു­ദു­ന­ഗര്‍ (ത­മി­ഴ്‌­നാ­ട്): രാ­ജി­വ് ഗാ­ന്ധി മു­ന്നോ­ട്ടു വച്ച 1987ലെ ഇന്തോ- ശ്രീ­ല­ങ്ക ഉ­ടമ്പ­ടി എല്‍ ടി ടി ഇ നേ­താ­വ് പ്ര­ഭാ­ക­രന്‍ അം­ഗീ­ക­രി­ച്ചി­രു­ന്നെ­ങ്കില്‍ ഇ­പ്പോള്‍ ഉത്ത­ര- ദക്ഷി­ണ ശ്രീ­ല­ങ്ക­യു­ടെ മു­ടി­ചൂ­ടാ മ­ന്ന­നാ­വു­മാ­യി­രു­ന്നു­വെ­ന്ന് കേ­ന്ദ്ര ആ­ഭ്യ­ന്ത­ര മന്ത്രി പി ചി­ദം­ബ­രം. പ്ര­ഭാ­ക­രന്‍ ഇ­ന്ത്യയു­ടെ ശ­ത്രു­വാ­യി­രു­ന്നില്ല. മ­ണി­ക്കൂ­റു­കള്‍ താന്‍ അ­ദ്ദേ­ഹ­വു­മാ­യി സം­സാ­രി­ച്ചി­ട്ടു­ണ്ടെന്നും എ­ന്നാല്‍ അ­ദ്ദേ­ഹം തി­ര­ഞ്ഞെ­ടു­ത്ത പാ­ത­യെ­യാ­ണ് എ­തിര്‍­ത്തി­രു­ന്ന­തെന്നും ചി­ദംബരം പ­റഞ്ഞു. ക­ഴി­ഞ്ഞ ദിവസം ത­മി­ഴ്‌­നാ­ട്ടില്‍ ഒ­രു പൊ­തു­യോ­ഗ­ത്തില്‍ സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം.

രാ­ജ്യ­ത്തി­ന്റെ വ­ളര്‍­ച്ച­യ്­ക്ക് സ­മ­ധാ­ന­മാ­ണ് ആ­വ­ശ്യ­ം. സം­ഘര്‍­ഷ­വും ര­ക്ത­ചൊ­രി­ച്ചലും രാ­ജ്യ­ത്തെ പു­രോ­ഗ­തി­യി­ലേ­ക്ക് ന­യി­ക്കില്ല. എല്‍ ടി ടി ഇ­യു­മാ­യു പോ­രാ­ട്ടം ന­ട­ത്തി­യ­പ്പോള്‍ നി­ര­വധി­പേ­രു­ടെ ജീ­വ­നാ­ണ് ബ­ലി കൊ­ടു­ക്കേ­ണ്ടി­വ­ന്ന­ത്. ശ്രീ­ല­ങ്ക­യില്‍ സ­മാ­ധാ­നം തി­രി­കെ­യെ­ത്തി­യെ­ന്നും ചി­ദംബ­രം പ­റഞ്ഞു.

ശ്രീ­ല­ങ്ക­യി­ലെ നി­രാ­ശ്ര­യരാ­യ ത­മി­ഴ­രു­ടെ പു­ന­ര­ധി­വാ­സ­ത്തി­നായി 3,600 കോ­ടി രൂ­പ ഇ­ന്ത്യ നല്‍­കി­യ­താ­യി ചി­ദം­ബ­രം ­അറി­യി­ച്ചു. 50,000 വീ­ടു­കള്‍ നിര്‍­മി­ക്കു­ന്ന­തി­നായി 1,000 കോ­ടി രൂ­പ നല്‍­കി­യ­താ­യും അ­ദ്ദേ­ഹം പ­റഞ്ഞു.

ത­മി­ഴ്‌­നാ­ട് മുന്‍­ മു­ഖ്യ­മന്ത്രി കാ­മ­രാ­ജി­ന്റെ 108ാം പി­റ­ന്നാള്‍ ആ­ഘോ­ഷ­ത്തില്‍ പ­ങ്കെ­ടു­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം. എം ഡി എം കെ നേ­താ­വും എല്‍ ടി ടി ഇ പ­ക്ഷ­വാ­ദി­യുമായ വൈ­ക്കോ­യു­ടെ മ­ണ്ഡ­ല­മാണ് വി­രു­ദ­ന­ഗര്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.