ഗുവാഹത്തി: സുഖ്‌ന ഭൂമി ഇടമപാടുകേസില്‍ മുന്‍ ലഫ്. ജനറലും സൈനിക സെക്രട്ടറിയുമായിരുന്ന അവദേശ് പ്രകാശ് കുറ്റക്കാരനാണെന്ന് സൈനിക കോടതി കണ്ടെത്തി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, വഞ്ചന തുടങ്ങി മൂന്നു കുറ്റങ്ങളാണ് അവധേശിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് സൈനികപദവിയില്‍ പുറത്താക്കാനും കോടതി ഉത്തരവിട്ടു. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളൊന്നും ഇദ്ദേഹത്തിന് ഇനി ലഭിക്കില്ല.

പശ്ചിമബംഗാളിലെ സുഖ്‌നയില്‍ സൈന്യത്തിന്റെ കീഴിലുള്ള 71 ഏക്കര്‍ സ്ഥലം വില്‍ക്കാന്‍ കരസേന എന്‍.ഒ.സി നല്‍കിയതാണ് വിവാദമായത്. അവ്‌ദേശ് പ്രകാശിന് പുറമേ ലഫ്. ജനറല്‍ രമേശ് ഹല്‍ഗുലി, മേജര്‍ ജനറല്‍ പി.കെ. സെന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 33 കോര്‍ കമാന്‍ഡര്‍ ആര്‍.കെ. റാഠും കുറ്റക്കാരനാണെന്നു ഈ വര്‍ഷം ജനുവരിയില്‍ സൈനിക കോടതി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് റാഠിന്റെ സീനിയോറിറ്റിയും പെന്‍ഷനും വെട്ടിക്കുറച്ചിരുന്നു.

2008 ല്‍ പശ്ചിമ ബംഗാളിലെ സിലിഗുഡിക്കു സമീപം സുഖ്‌ന സൈനിക കേന്ദ്രത്തിന് തൊട്ടടുത്തുള്ള ഭൂമിയില്‍ സ്വകാര്യ ട്രസ്റ്റിന് വിദ്യാഭ്യാസ സ്ഥാപനം പണിയുന്നതിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നത്.

Malayalam news
Kerala News in Kerala