ലണ്ടന്‍: കഴിഞ്ഞ ഞായറാഴ്ച്ച തന്നെ കൊല്ലാന്‍ ശ്രമിച്ചവര്‍ ഖലിസ്ഥാന്‍ വാദികളാണെന്ന് മുന്‍ ലഫ്.ജനറല്‍ കുല്‍ദീപ് സിങ് ബ്രാര്‍.

1984 ലെ സുവര്‍ണ ക്ഷേത്രത്തില്‍ സിഖ് തീവ്രവാദികള്‍ക്കെകതിരായുള്ള പട്ടാള നടപിടിയായ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് നേതൃത്വം നല്‍കിയതിനുള്ള പ്രതികാര നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

Subscribe Us:

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് ശേഷം ഖലിസ്ഥാന്‍ വാദികള്‍ തന്നെ ശത്രുവായി പ്രഖ്യാപിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. വധഭീഷണികളും ആക്രമണ ശ്രമങ്ങളും ഇതിന് മുമ്പും ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ നഷ്ടം അനുഭവിക്കുന്നവര്‍ ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ടെന്നും ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഒരു സൈനികന്റെ മിടുക്കുള്ളത് കൊണ്ട് മാത്രമാണ് താന്‍ കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്. ഭാര്യയെ പിടിച്ച് മാറ്റിയതിന് ശേഷം തന്നെ കത്തി കൊണ്ട് കുത്തുകയായിരുന്നു.

കൃത്യസമയത്ത് ആശുപത്രിയില്‍എത്തിക്കാനായതിനാലാണ്താന്‍ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ഷവുമുള്ള ബ്ലൂ സ്റ്റാര്‍ വാര്‍ഷികത്തില്‍ തനിക്കെതിരായി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ സിഖ് വംശജര്‍ മുഴക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.