എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഏപ്രില്‍ 7 മുതല്‍ മെയ് 12 വരെ; കേരളത്തില്‍ ഏപ്രില്‍ 10ന്
എഡിറ്റര്‍
Wednesday 5th March 2014 11:06am

election-2014

ന്യൂദല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ഏഴ് മുതല്‍ 12 വരെ നടക്കും. കേരളത്തില്‍ ഏപ്രില്‍ പത്തിനായിരിയ്ക്കും തിരഞ്ഞെടുപ്പ് നടക്കുക.

തിരഞ്ഞെടുപ്പ് നടപടികള്‍ മെയ് 31നകം നടപടികള്‍ പൂര്‍ത്തിയാക്കും. വോട്ടെണ്ണല്‍ മെയ് 16നു നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്താണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

കേരളത്തില്‍ ഒറ്റഘട്ടമായി 20 മണ്ഡലങ്ങളിലേയ്ക്കും തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.

നാമനിര്‍ദേശ പത്രിക മാര്‍ച്ച് 22ന് മുമ്പ് നല്‍കണം. 24ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കല്‍ 26ന് ചെയ്യാം.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നിട്ടുണ്ട്. ഇത് ഇപ്പോള്‍ മുതല്‍ കര്‍ശനമായി പാലിയ്‌ക്കേണ്ടതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

9,39,000 പോളിങ് ബൂത്തുകളാണ് ആകെ രാജ്യത്തുണ്ടാവുക. പോളിങ് ബൂത്തുകള്‍ക്ക് സമീപം പ്രത്യേക ക്യാമ്പുകളും സജ്ജീകരിയ്ക്കും.

വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വിട്ടു പോയവര്‍ക്ക് ഇനിയും പേര് ചേര്‍ക്കാനുള്ള സാഹചര്യമുണ്ടെന്നും മാര്‍ച്ച് ഒമ്പതിന് വോട്ടര്‍ പട്ടിക പരിശോധിയ്ക്കാന്‍ എല്ലാ ബൂത്തുകളിലും കഴിയുമെന്നും വി.എസ് സമ്പത്ത് അറിയിച്ചു.

81.4 കോടി വോട്ടര്‍മാരാണ് ഇക്കുറി വോട്ടു രേഖപ്പെടുത്താന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 കോടി കൂടുതല്‍ ജനങ്ങളാണ് വോട്ടെടുപ്പിനൊരുങ്ങുന്നത്.

പതിനഞ്ചാം ലോക്‌സഭയുടെ കാലാവധി ജൂണ്‍ ഒന്നിന് അവസാനിക്കുകയും മെയ് 31നകം അടുത്ത സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്യേണ്ട സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടപടികള്‍ മെയ് 31നകം പൂര്‍ത്തീകരിയ്ക്കുമെന്ന് അറിയിച്ചിരിയ്ക്കുന്നത്.

Advertisement