Categories

കര്‍­ഷ­ക­രു­ടെ മര­ണം: പാര്‍­ല­മെന്റ് സ്­തം­ഭിച്ചു

ന്യൂ­ദല്‍ഹി: ഉ­ത്തര്‍­പ്ര­ദേ­ശി­ലെ മ­ഥു­ര­യില്‍ പോ­ലി­സ് വെ­യി­വ­യ­പ്പില്‍ കര്‍­ഷ­കര്‍ കൊല്ല­പ്പെ­ട്ട സം­ഭ­വ­ത്തില്‍ പ്ര­തി­ഷേ­ധി­ച്ച് ബി ജെ പിയും സ­മാ­ജ്‌വാ­ദി പാര്‍­ട്ടിയും ലോ­ക്‌­സ­ഭ­യില്‍ ബഹ­ളം വ­ച്ച­ു. ബ­ഹ­ള­ത്തെ­ത്തു­ടര്‍ന്ന് ലോ­ക്‌­സ­ഭ ന­ട­പ­ടികള്‍ ഉ­ച്ചവ­രെ നിര്‍­ത്തി­വ­ച്ചു.

രാ­വിലെ സ­ഭ ചേര്‍­ന്നതും പ്ര­തി­പ­ക്ഷ­ അം­ഗ­ങ്ങള്‍ വിഷ­യം ചൂ­ണ്ടി­ക്കാ­ണി­ച്ച് സ്­പീ­ക്ക­റു­ടെ പോ­ഡി­യ­ത്തി­നു നേ­രെ ചെല്ലു­ക­യാ­യി­രുന്നു. ഉ­ത്തര്‍പ്ര­ദേ­ശി­ലെ ഭ­ര­ണ­ക­ക്ഷിയായ ബ­ഹു­ജന്‍ സ­മാ­ജ്‌വാ­ദി പാര്‍­ട്ടി­ക്കെ­തി­രേ മു­ദ്രാ­വാക്യം മു­ഴ­ക്കി­യാ­യി­രു­ന്ന ബഹ­ളം തു­ട­ങ്ങി­യത്. തു­ടര്‍­ന്ന് സ്­പീക്കര്‍ ഉ­ച്ചവ­രെ സ­ഭ ന­ട­പ­ടികള്‍ നിര്‍­ത്തി­വ­യ്­ക്കു­ക­യാ­യി­രുന്നു.

നോ­യി­ഡ- ആ­ഗ്ര എ­ന്നിവ­യെ ബ­ന്ധി­പ്പി­ക്കു­ന്ന 165 കി­ലോ­മീ­റ്റര്‍ യമു­ന എ­ക്‌­സ­പ്ര­സ് ഹൈ­വേ­ക്കു വേ­ണ്ടി സ്ഥ­ലം ഏ­റ്റെ­ടു­ത്ത­തില്‍ കു­റ­ഞ്ഞ ന­ഷ്ട­പ­രി­ഹാ­രം നല്‍­കി­യ­തില്‍ പ്ര­തി­ഷേ­ധ­വു­മാ­യി രം­ഗ­ത്തെത്തിയ കര്‍­ഷ­ക­രാണ് പോ­ലി­സ് വെ­ടി­വ­യ്­പ്പില്‍ കൊല്ല­പ്പെ­ട്ടത്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.