ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാര്‍ പാചകവാതക സിലിണ്ടറുകള്‍ക്ക് പരിധി നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് പാചകവാതക വിതരണക്കാര്‍ സമരത്തിന് ഒരുങ്ങുന്നു. ഒക്ടോബര്‍ ഒന്നിന് ദേശവ്യാപക സമരം നടത്തുമെന്ന് പാചകവാതക വിതരണക്കാരുടെ ഫെഡറേഷന്‍ സെക്രട്ടറി പവാന്‍ സോണി പറഞ്ഞു.

Ads By Google

Subscribe Us:

സര്‍ക്കാരിന്റെ നീക്കം വന്‍തോതില്‍ കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെയ്പ്പിനും ഇടയാക്കുമെന്നും പവാന്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പാചക വാതക സിലിണ്ടറുകള്‍ വര്‍ഷത്തില്‍ 6 ആക്കിയിരുന്നതില്‍ നിന്നും ഒന്‍പതാക്കി ഉയര്‍ത്തിയിരുന്നു. മറ്റ് സസ്ഥാനങ്ങില്‍ നടപടി പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഡീസല്‍-പാചകവാതക വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് യു.പി.എയ്ക്ക് പുറത്തു നിന്ന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചിരുന്നു.