എഡിറ്റര്‍
എഡിറ്റര്‍
ഇനി കേരളത്തിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് പാചക വാതക സിലിണ്ടറും
എഡിറ്റര്‍
Tuesday 5th November 2013 7:14am

LPG

ന്യൂദല്‍ഹി: ഇനി മുതല്‍ കേരളത്തിലെ പെട്രോള്‍ പമ്പുകളില്‍ നിന്നും പാചകവാതക സിലിണ്ടറും ലഭിക്കും.

പമ്പുകള്‍ വഴി അഞ്ചു കിലോയുടെ സിലിണ്ടര്‍ ലഭ്യമാക്കുന്ന പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കാന്‍ പെട്രോളിയം മന്ത്രാലയം തീരുമാനമെടുത്തു.

സബ്‌സിഡി ഇല്ലാതെയാണ് അഞ്ച് കിലോയുടെ സിലിണ്ടര്‍ ലഭിക്കുന്നത്.

തിരിച്ചറിയല്‍ കാര്‍ഡുമായി ചെന്ന് സിലിണ്ട
ര്‍ വാങ്ങിപ്പോകാന്‍ കഴിയുന്നതാണ് പദ്ധതി. മറ്റ് സാങ്കേതിക നടപടികള്‍ ഒന്നുമുണ്ടാവില്ല.

കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും അവ നേരിട്ട് നടത്തുന്നതുമായ പമ്പുകള്‍ക്കാണ് സിലിണ്ടര്‍ വില്‍പനയ്ക്ക് അധികാരം നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ 47,000 പമ്പുകളാണ് രാജ്യത്തുള്ളത്.

മറ്റ് പമ്പുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. എന്നാല്‍ ഇവയ്ക്ക് ചില സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തും.

ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളില്‍ നേരത്തെ പദ്ധതി നടപ്പില്‍ വരുത്തിയിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനുള്ള തീരുമാനം.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുനതിനാല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, മിസോറം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പദ്ധതി നടപ്പാക്കാന്‍ കഴിയില്ല.

Advertisement