എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂര്‍ ചെറുകുന്നില്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍
എഡിറ്റര്‍
Thursday 2nd March 2017 9:33am

 

കണ്ണൂര്‍: ചെറുകുന്നില്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. മൂന്നാം ക്ലാസ്സിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ കണ്ണാടിപ്പറമ്പ് വയപ്രം സ്വദേശിയായ രജിത്തി(34)നെയാണ് വളപട്ടണം സി.ഐ അറസ്റ്റ് ചെയ്തത്.


Also read യു.എ.പി.എ കേസുകള്‍ പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം; പരിശോധിക്കുന്നത് മുന്‍ സര്‍ക്കാരിന്റെ കാലത്തേതുള്‍പ്പെടെ 34 കേസുകള്‍ 


 

മാട്ടൂല്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. ഈ വര്‍ഷം സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണ് സ്ഥലം മാറിപ്പോയ അധ്യാപകന്‍ പീഡിപ്പിച്ചവിവരം കുട്ടികള്‍ വെളിപ്പെടുത്തുന്നത്.

പീഡനവിവരം അറിഞ്ഞ രക്ഷിതാക്കള്‍ കണ്ണപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും രാഷ്ട്രീയ സമ്മര്‍ദത്തിലൂടെ കേസ് ഒത്തുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് ആക്ഷേപം ഉണ്ട്. പരാതി നല്‍കിയിട്ടും കേസില്‍ നടപടി ഇല്ലാത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സംസ്ഥാന ബാലാകാശ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അധ്യാപകനെതിരെ കേസെടുക്കുകയായിരുന്നു. അറസ്റ്റു ചെയ്ത രജിത്തിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. നിലവില്‍ നാറാത്ത് ചെറുവാക്കര എല്‍.പി.സ്‌കൂള്‍ അധ്യാപകനാണ് രജിത്ത്.

Advertisement