വാഷിംങ്ടണ്‍: നിങ്ങള്‍ പേന, പുതപ്പ് പോലുള്ള ഐറ്റംസ് വാങ്ങിക്കൂട്ടുന്നതിനായി ധാരാളം പണം ചിലവഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങള്‍ ആരില്‍ നിന്നും സ്‌നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്നാണ് അര്‍ത്ഥം. നിങ്ങള്‍ കുറച്ചു പണം മാത്രമേ ഇത്തരം സാധനങ്ങള്‍ വാങ്ങാനായി ഉപയോഗിക്കുന്നുള്ളൂ എങ്കില്‍ നിങ്ങള്‍ മറ്റുള്ളവരാല്‍ സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് അര്‍ത്ഥം.

യൂണിവേഴ്‌സിറ്റി ഓഫ് ഹാംഷെയറിലെ സൈക്കോളജി അസിസ്റ്റന്റ് പ്രഫസര്‍ എഡ്വേര്‍ഡ് ലെമി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. അദ്ദേഹവും യെല്‍ യൂണിവേഴ്‌സിറ്റിയിലെ സഹപ്രവര്‍ത്തകരുകൂടിയാണ് പഠനം നടത്തിയത്.

ഒരു പ്രത്യേക സാധനത്തോട് ഒരു കൂട്ടം ആളുകള്‍ക്കുള്ള താല്‍പര്യം എത്രത്തോളമുണ്ടെന്നത് പഠനവിധേയമാക്കുകയായിരുന്നു. മറ്റുള്ളവരാല്‍ അവഗണിക്കപ്പെടുന്നവര്‍ ഇത്തരം സാധനങ്ങളെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. സ്‌നേഹവും പരിഗണനയും ലഭിക്കുന്നവരുടേതിനേക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണ് ഈ സാധനങ്ങളോട് അങ്ങനെയല്ലാത്തവര്‍ കാണിക്കുന്ന താല്‍പര്യം.

ഒരു സംരക്ഷണം, സുരക്ഷ, എന്നിവ ലഭിക്കുന്നതിനാലാണ് ചിലയാളുകള്‍ ഇത്തരം സാധനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. എന്നാല്‍ മറ്റുള്ളവരില്‍ നിന്നും സംരക്ഷണവും കരുതലും ലഭിക്കുന്നു എന്ന തോന്നലുള്ളവര്‍ ഇത്തരം സാധനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ലെമെ പറയുന്നു.