എങ്ങനെയാണ് പരസ്പരമുള്ള സ്‌നേഹത്തെ അളയ്ക്കുക. അത് അവരുടെ ചുംബനങ്ങളില്‍ മാത്രമല്ലയുളളത്. കെയ്റ്റ് ടെയ്‌ലര്‍ ഇതിനെക്കുറിച്ച് പറയുന്നത്.

കണ്ണുകള്‍

ആദ്യം അവരുടെ കണ്ണുകളെ ആഴത്തില്‍ മനസിലാക്കുക. അവര്‍ നിങ്ങളില്‍ ഒരുപാട് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആ കണ്ണുകള്‍ അത് പറയും. കണ്ണിലെ കൃഷ്ണമണി ഇളകാതെ നില്‍ക്കും. ആ കൃഷ്ണമണികളിലൂടെ വരുന്ന രശ്മികള്‍ നിങ്ങളുടെ സിമ്പതെറ്റിക് നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും അത് നിങ്ങള്‍ക്ക് ലൈഗിക ഉത്തേജനമാകുകയും ചെയ്യും. നാല് സെക്കന്റോ അതില്‍ കൂടുതലോ നിങ്ങളുടെ പങ്കാളിയുടെ കണ്ണിലേക്ക് നോക്കുക. കണ്ണില്‍ പ്രണയമുണ്ടെങ്കില്‍ മാത്രമേ ഒരുപാട് നേരെ ആ കണ്ണിലേക്ക ് നോക്കി നില്‍ക്കാനാവൂ എന്നാണ് ബോഡി ലാങ്വേജ് റിസര്‍ച്ച് പറയുന്നത്.

നിതംബം

ആളുകള്‍ക്ക് ആരോടെങ്കിലും ആകര്‍ഷണം തോന്നിയാല്‍ നിതംബം അവരെ അഭിമുഖീകരിക്കുന്ന പോസീഷനിലാവും വയ്ക്കുക. ഷോള്‍ഡറുകള്‍ പരസ്പരം തട്ടി മുഖത്തോടും മുഖം നോക്കി നില്‍ക്കാനാണ് കമിതാക്കള്‍ ഇഷ്ടപ്പെടുന്നത്. പ്രണയം വാക്കുകളിലൂടെയല്ല ആംഗ്യങ്ങളിലൂടെയാണ് ഇവര്‍ പ്രകടിപ്പിക്കുക. പരസ്പരം മിണ്ടാതെ ഒരുപാട് നേരം നോക്കി നില്‍ക്കുക, ഒന്നും മിണ്ടാതെ പങ്കാളിയെ പിന്‍തുടരുക, തുടങ്ങിയതെല്ലാം പ്രണയ ഭാവങ്ങളാണ്.

മുടി

പ്രണയം നമ്മളില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കും. അതില്‍ പ്രധാനമാണ് പ്രണയമുണ്ടാവുമ്പോള്‍ പ്രണയിനിയുടെ എപ്പിയറന്‍സിലുണ്ടാവുന്ന മാറ്റങ്ങള്‍. അവര്‍ സൗന്ദര്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. പുതിയ ഹെയര്‍സ്റ്റൈലുകള്‍ പരീക്ഷിക്കും. കാമുകന്റെ മുമ്പില്‍ അവള്‍ പലവട്ടം മുടി മാടിയൊതുക്കും.

ഊര്‍ജം

രാത്രി മുഴുവന്‍ നിന്നോടൊപ്പം നൃത്തം ചെയ്യാന്‍ എനിക്കും കഴിയും. പ്രണയമുള്ള മനസില്‍ നിന്ന് വരുന്ന വാക്കുകളാണിത്. അവര്‍ക്ക് തളര്‍ച്ചയില്ല. ശരീരത്തിന്റെ ഊര്‍ജം വല്ലാതെ വര്‍ധിക്കും. എല്ലാ ബുദ്ധിമുട്ടുകളും താനേ മറന്നുപോകും.

വിശ്വാസം

പ്രണയം സഫലമായശേഷം ആദ്യം പരസ്പരം തോന്നിയ കാമവും, താല്‍പര്യവുമെല്ലാം പതുക്കെ കെടുന്നു. ഓക്‌സീടോസാണ് നമുക്ക് പങ്കാളിയിലുണ്ടാവുന്ന വിശ്വാസത്തെ നിയന്ത്രിക്കുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് ഈ ഹോര്‍മോണ്‍ കൂടുതല്‍ പുറന്തള്ളപ്പെടുന്നു. ഇത് ദമ്പതികള്‍ക്കിടയിലെ വിശ്വാസം വര്‍ധിപ്പിക്കുന്നു. അതിനാല്‍ രാത്രി ഒരുമിച്ച ്ചിലവഴിക്കുന്നതും പരസ്പരമുള്ള സ്‌നേഹപ്രകടനങ്ങള്‍ക്കായി ഉപയോഗിക്കുന്നതും ദമ്പതികള്‍ക്കിടയിലെ വിശ്വാസം വര്‍ധിപ്പിക്കും.