Administrator
Administrator
ലൗജിഹാദ് സംഘ്പരിവാരിന്റെ രാഷ്ട്രീയ അജണ്ട: ഡി വൈ എഫ് ഐ
Administrator
Saturday 31st October 2009 12:00pm

dyfi-in-kerala
കോഴിക്കോട്: ലൗ ജിഹാദ് വിവാദം ഉയര്‍ത്തിക്കൊണ്ട് വരുന്നത് സംഘ് പരിവാറിന്റെ രാഷ്ട്രീയ അജണ്ട യുടെ ഭാഗമാണെന്ന് ഡി വൈ എഫ് ഐ നേതാവ് പി ശ്രീരാമ കൃഷ്ണന്‍ ആരോപിച്ചു. മിശ്ര വിവാഹിതരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് ഇത്തരം വിവാദങ്ങള്‍ ഉപകരിക്കൂക.

ഒരുപറ്റം സവര്‍ണ്ണ വിഭാഗക്കാരുടെ സങ്കുചിത ചിന്തകളാണ് ഇതിനു പിന്നില്‍. സ്ത്രീകളെയാണ് ഇത് ദോഷമായി ബാധിക്കക. സ്വതന്ത്രമായ പ്രണയത്തെ തടയുന്ന പരമ്പരാഗത രീതിയാണ് ഇവര്‍ സ്വീകരിക്കുന്നത്. മതംമാറ്റത്തിനു മാത്രമായി പ്രണയം നടക്കുന്നുണ്ടെങ്കില്‍ അതിനെ തടയണമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

അതേ സമയം ലൗ ജിഹാദിനെ അമര്‍ച്ച ചെയ്യേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് എന്‍.എസ്.എസ് നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ യഥാസമയം വേണ്ടത് ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ ഇത് ഏറ്റെടുക്കുമെന്നും എന്‍ എസ് എസ് മുന്നറിയിപ്പ് നല്‍കി.

Advertisement